ന്യൂഡൽഹി: ഇന്ത്യൻ തീര സുരക്ഷാ സേനാ വിഭാഗത്തിന് ഇന്ന് പുതിയ ഒരു കപ്പൽ കൂടി സ്വന്തമാകുന്നു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലാണ് ‘സഹജ് ‘ കമ്മീഷൻ ചെയ്യുന്നത്
സമുദ്രത്തിലെ കള്ളക്കടത്ത് സംഘം, മയക്കുമരുന്ന് കടത്ത്, ഭീകരർ എന്നിവരെ കണ്ടെത്താനും പിന്തുടർന്നുപിടികൂടാനും തീര രക്ഷാ സേനയ്ക്ക് പുതിയ അതിവേഗ കപ്പൽ ഏറെ സഹായകമാകും.
പ്രധാനമന്ത്രി നരേന്ദ്രമോദി ആവിഷ്ക്കരിച്ച മെയ്ക് ഇൻ ഇന്ത്യാ പദ്ധതി പ്രകാരമാണ് അഞ്ച് ആഴക്കടൽ നിരീക്ഷണ കപ്പലുകൾ നിർമ്മിക്കാൻ തീരുമാനിച്ചത്. ഇന്ത്യൻ കോസ്റ്റ്ഗാർഡ് ഓഫ് ഷോർ പട്രോൾ വെസൽ എന്ന വിഭാഗത്തിലെ അഞ്ച് കപ്പലുകളിൽ മൂന്നാമത്തേതാണ് തയ്യാറിയിരിക്കുന്നതെന്നും തീര രക്ഷാ സേന അറിയിച്ചു.
Comments