മിക്ക സിനിമകളിലും നാം കണ്ടുമറന്ന ഒരു രംഗമാണ് കാമുകിയുടെ മുന്നില്‍ ആളാകാന്‍ വേണ്ടി കൂടുതല്‍ പണം ടിപ് കൊടുക്കുന്നതും ,കാമുകി മാറി കഴിയുമ്പോള്‍ തിരിച്ചു ചെന്ന് അതു വാങ്ങിച്ച് തുച്ഛമായ ഒരു ടിപ്പായി നല്‍കുന്നതും.
എന്നാല്‍ ഈ സംഭവം സിനിമയിലല്ല ജീവിതത്തില്‍ തന്നെയാണ്. കാമുകിക്ക് മുന്നില്‍ ആളാകാന്‍ വേണ്ടി. ഒരു വലിയ തുക തന്നെ ടിപ്പായി നല്കി, എന്നാല്‍ കുറച്ചുസമയം കഴിഞ്ഞ് തിരിച്ചുവന്ന് ടിപ് തുക തിരിച്ചു നല്കാന് ഹോട്ടല്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു. സിനിമയെ വെല്ലുന്ന കഥ ഇങ്ങനെ, റെഡ്ഡിറ്റിലെ ടെയില്‍സ് ഫ്രം യുവര്‍ സെര്‍വര്‍ ഫോറത്തിലാണ് ഈ സംഭവം നടന്നത്. പ്രണയ ബന്ധങ്ങളുടെ ആദ്യ ഘട്ടമാണ് ഡേറ്റിംഗ്. ഇതിനായി കാമുകിയും കാമുകനും ഹോട്ടലില്‍ വന്നു. പിന്നീട് കാമുകിക്ക് ആവശ്യമായ എല്ലാ ഭക്ഷണവും നല്കാന് ഹോട്ടല്‍ ജീവനക്കാരിയോട് ആവശ്യപ്പെട്ടു.
പലതരം വിഭവങ്ങള്‍ ഓർഡര്‍ ചെയ്തു. ഓരോ വിഭവങ്ങള്‍ നല്കി മടങ്ങുമ്പോഴും അവരെ അഭിനന്ദിക്കാനും കാമുകന് മടിച്ചില്ല. കാമുകനെ ഒന്ന് അളക്കാനായിരിക്കും കാമുകിയും ഒട്ടും കുറച്ചില്ല. ഹോട്ടലിലേക്ക് പ്രവേശിക്കുന്നതില്‍ ഏറ്റവും വിലകൂടിയ പ്രവേശന പാസാണ് കാമുകി ആവശ്യപ്പെട്ടത്. എല്ലാം കഴിഞ്ഞതിനു ശേഷം ബില്‍ 289 ഡോളര്‍ ഏകദേശം 21,000 രൂപ കൂടാതെ, ഹോട്ടല്‍ ജീവനക്കാരിക്ക് 100 ഡോളര്‍ ടിപ്പും നല്കി. തുടര്‍ന്ന് ജീവനക്കാരിയുടെ സേവനത്തിന് നന്ദിയും പറഞ്ഞ് ഹോട്ടലില്‍ നിന്നിറങ്ങി. എന്നാല്‍ ഹോട്ടലില്‍ നിന്നും പോയതിനു ശേഷം കഥാനായകന് തിരിച്ചുവന്നു. ഇരുപത് ഡോളര്‍ എടുത്തിട്ട് ബാക്കി തിരിച്ചു നല്കാന് ആവശ്യപ്പെട്ടു.
ആദ്യ തന്നെ കളിയാക്കാന്‍ വേണ്ടി പറഞ്ഞതാണെന്ന് കരുതിയെങ്കിലും പിന്നീടാണ് അയാള്‍ കാര്യമായി തന്നെ പറയുകയാണ് എന്ന് ഹോട്ടല്‍ ജീവനക്കാരി മനസ്സിലാക്കിയത്. തുടര്‍ന്ന് ഈ കാമുകന്റെ കപടമുഖം കാമുകിക്ക് മുന്നില്‍ ഒന്ന് തെളിയിക്കണമെന്ന് അവര്‍ തീരുമാനിച്ചു. കാമുകന് ടിപ് കുറച്ചതിനു ശേഷമുള്ള പുതിയ രസീതില്‍ ഒപ്പിട്ടിട്ടില്ലെന്ന് കണ്ട അവള് അവരെ തേടി കണ്ടു പിടിച്ച ശേഷം കാമുകന്റെ യഥാർത്ഥ മുഖം കാമുകിക്ക് മുന്നില്‍ വ്യക്തമാക്കി. ഇതില്‍ നിന്നും രക്ഷപ്പെടാന്‍ പല കള്ളങ്ങളും പറഞ്ഞെങ്കിലും അവസാനം കാമുകിക്ക് മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ഈ സംഭവം ഹോട്ടല്‍ ജീവനക്കാരി സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചതോടു കൂടിയാണ് വൈറലായത്.
Comments