മിഡിൽബ്രോ: യൂറോ കപ്പ് സന്നാഹ മത്സരത്തിൽ ഇംഗ്ലണ്ടിനും ഹോളണ്ടിനും ജയം. ഇംഗ്ലണ്ട് റൊമാനിയയേയും ഹോളണ്ട് ജോർജിയയേയുമാണ് തോൽപ്പിച്ചത്. ഇംഗ്ലണ്ട് എതിരില്ലാത്ത ഏക ഗോളിനാണ് റൊമാനിയയെ തോൽപ്പിച്ചത്. മാർക്കസ് റാഷ്ഫോഡാണ് ഇംഗ്ലണ്ടിനായി വിജയഗോൾ 68-ാം മിനിറ്റിൽ നേടിയത്. യൂറോകപ്പിൽ ഞായറാഴ്ച ക്രൊയേഷ്യയാണ് ഇംഗ്ലണ്ടിന്റെ ആദ്യ എതിരാളി.
രണ്ടാം മത്സരത്തിൽ ഇന്നലെ ഹോളണ്ട് തോൽപ്പിച്ചത് ജോർജിയയെയാണ്. എതിരില്ലാത്ത മൂന്ന് ഗോളുകൾക്കായിരുന്നു ജയം. ആദ്യ ഗോൾ പെനാൽറ്റി മുതലാക്കിക്കൊണ്ട് മെംഫിസ് ചിപെയുടെ വകയായിരുന്നു. വൗട്ട് വെഗോസ്റ്റ്, റയാൻ ഗ്രാവൻ ബെർച്ച് എന്നിവരും ഓറഞ്ച് പടയ്ക്കു വേണ്ടി ഗോളുകൾ നേടി. വരുന്ന യൂറോകപ്പിൽ ഈ മാസം 14-ാം തിയതിയാണ് ഹോളണ്ടിന്റെ ആദ്യമത്സരം. ഉക്രെയിനാണ് എതിരാളി.
Comments