മലപ്പുറം : മലപ്പുറം ജില്ല വിഭജിച്ച് തിരൂർ ആസ്ഥാനമാക്കി പുതിയ ജില്ല രൂപീകരിക്കണമെന്ന് ആവശ്യപ്പെട്ട് സമരവുമായി എസ് ഡി പി ഐ . താനൂർ ബ്ലോക്ക് പഞ്ചായത്ത് കാര്യാലയത്തിന് മുമ്പിലും താനൂർ നഗരസഭ ഒഴൂർ പഞ്ചായത്ത് ഓഫീസിനു മുന്നിലുമാണ് എസ് ഡി പി ഐ ഇതിനായി സമരം നടത്തിയത് .
തിരൂര്‍ ആസ്ഥാനമായി പുതിയ ജില്ല രൂപീകരിക്കണമെന്നാവശ്യപ്പെട്ട് എസ്ഡിപിഐ ക്യാമ്പയിൻ സംഘടിപ്പിക്കുന്നുണ്ട് . ഒപ്പം മലപ്പുറം നിയോജകമണ്ഡലം എംഎല്‍എ പി ഉബൈദുള്ളയ്ക്ക് എസ്ഡിപിഐ മലപ്പുറം മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ നിവേദനവും നല്കി.
മലപ്പുറം ജില്ലാ കമ്മറ്റി ആചരിക്കുന്ന സമരമാസത്തിന്റെ ഭാഗമായാണ് സമരം നടത്തിയതെന്ന് എസ് ഡി പി ഐയുടെ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു . പതിനൊന്നു വർഷം മുമ്പേ ജില്ലാ പിറവി ദിനത്തിൽ പാർട്ടി തുടക്കം കുറിച്ച പ്രക്ഷോഭം പുതിയ ജില്ല യാഥാർത്ഥ്യമാകുന്നത് വരെ തുടരും . ജൂൺ പതിനാറ് മുതൽ ജൂലൈ പതിനാറ് വരെയാണ് പാർട്ടി സമരമാസമായി ആചരിക്കുന്നതെന്നും ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു .
തിരൂർ, പൊന്നാനി, തിരൂരങ്ങാടി താലൂക്കുകളെ ഉൾപ്പെടുത്തിയ പുതിയ ജില്ല വേണമെന്നും തിരൂരിനെ അതിന്റെ ആസ്ഥാനമാക്കണമെന്നുമാണ് എസ് ഡി പി ഐ യുടെ ആവശ്യം. ഈ ആവശ്യത്തോടു സി.പി.എമ്മും മുസ്ലിം ലീഗും അനുകൂലമായാണ് പ്രതികരിച്ചിട്ടുള്ളത്. എന്നാൽ ഈ ആവശ്യത്തിനു വേണ്ടിയുള്ള എസ്.ഡി.പി.ഐയുടെ സമരത്തിൽ അവർ നേരിട്ട് പങ്കാളികളായിട്ടില്ല
Comments