മകളെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു: ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അച്ഛൻ, പിന്നാലെ കൊലപാതകം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

മകളെ വിവാഹം കഴിക്കണമെന്ന് പ്രതി ആവശ്യപ്പെട്ടു: ആവശ്യം നിരസിച്ചത് വൈരാഗ്യത്തിന് കാരണമായെന്ന് അച്ഛൻ, പിന്നാലെ കൊലപാതകം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 01:14 pm IST
Facebook
Twitter
WhatsAppTelegram

മലപ്പുറം: പ്രണയം നിരസിച്ചതിന് വീട്ടിൽ അതിക്രമിച്ച് കയറി പെൺകുട്ടിയെ കുത്തിക്കൊന്ന നാടിനെ നടുക്കിയ സംഭവത്തിന്റെ കൂടുതൽ വിവരങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. മകളെ വിവാഹം കഴിക്കണമെന്ന് പ്രതി വിനീഷ് അച്ഛൻ ബാലചന്ദ്രനോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ ബാലചന്ദ്രൻ ആവശ്യം അപ്പോൾ തന്നെ നിരസിക്കുകയായിരുന്നു. ഈ വൈരാഗ്യമാണ് ആക്രമണത്തിൽ കലാശിച്ചതെന്ന് അച്ഛൻ പറയുന്നു. പെരിന്തൽമണ്ണയിൽ ഇന്ന് രാവിലെയായിരുന്നു സംഭവം.

കൊലപാതകം നടക്കുന്നതിന് രണ്ട് ദിവസം മുൻപാണ് വിനീഷ് ബാലചന്ദ്രന്റെ ഉടമസ്ഥതയിലുള്ള കളിപ്പാട്ട കടയിലെത്തി വിവാഹം കഴിക്കണമെന്ന ആവശ്യം ഉന്നയിക്കുന്നത്. കട തീയിടാൻ കാരണവും ഇതുതന്നെയാണെന്ന് പിതാവ് പറഞ്ഞു. ബാലചന്ദ്രൻ കൃത്യം നടക്കുന്നതിന് മുൻപ് ഏഴര വരെ വീട്ടിൽ ഉണ്ടായിരുന്നു. അദ്ദേഹം വീട്ടിലില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷമാണ് വിനീഷ് വീടിനുള്ളിൽ അതിക്രമിച്ച് കയറി ദൃശ്യയെ കൊലപ്പെടുത്തുകയും തടയാൻ ശ്രമിച്ച സഹോദരി ദേവശ്രീയെ കുത്തി പരിക്കേൽപ്പിക്കുകയും ചെയ്തത്.

വളരെ ആസൂത്രിതമായി നടത്തിയ കൊലപാതകമാണിതെന്ന് സംശയിക്കുന്നതായി നാട്ടുകാർ പറയുന്നു. പെൺകുട്ടിയുടെ അച്ഛന്റെ കടയ്‌ക്ക് തീയിട്ട് നശിപ്പിച്ച് ശ്രദ്ധതിരിച്ചാണ് പ്രതി കൃത്യം നടത്തിയതെന്നാണ് ഉയരുന്ന ആരോപണം. കൊലപാതകത്തിന് ശേഷം ഓട്ടോറിക്ഷയിൽ കയറി രക്ഷപെടാൻ ശ്രമിച്ച വിനീഷിനെ ഓട്ടോ ഡ്രൈവർ നേരെ പോലീസ് സ്‌റ്റേഷനിൽ എത്തിയ്‌ക്കുകയായിരുന്നു.

പ്രതി വിനീഷും മരിച്ച പെൺകുട്ടിയും പ്ലസ് ടുവിൽ സഹപാഠികളാണ്. മൂന്ന് മാസങ്ങൾക്ക് മുൻപ് ദൃശ്യയെ ശല്യം ചെയ്തതിന് പോലിസിൽ പരാതി നൽകിയിരുന്നു. തുടർന്ന് പ്രതിയെ പോലീസ് താക്കീത് നൽകി വിട്ടയച്ചിരുന്നു. എൽഎൽബി വിദ്യാർത്ഥിയാണ് ദൃശ്യ. പ്ലസ്ടു മുതൽ പ്രണയാഭ്യർത്ഥനയുമായി ദൃശ്യയ്‌ക്ക് പുറകെ വിനീഷ് ഉണ്ടായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്.

കൊലപാതകം നടന്ന ദൃശ്യയുടെ വീട്ടിൽ നിന്ന് പത്ത് കിലോമീറ്റർ അകലെയാണ് വിനീഷിന്റെ വീട്. കസ്റ്റഡിയിലുള്ള വിനീഷിനെ ചോദ്യം ചെയ്യാൻ പോലീസിന് കഴിഞ്ഞിട്ടില്ല. അപസ്മാരത്തിന്റെ ലക്ഷണങ്ങൾ കാണിച്ച വിനീഷിനെ നിലവിൽ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Tags: Malappuramdrishya murder
Share
Tweet
SendShare

More News from this section

സംരക്ഷിക്കാന്‍ ആളില്ല; വീടിന്റെ സണ്‍ഷെയ്ഡില്‍ നിന്ന് ചാടാന്‍ ശ്രമിച്ച് 82കാരി, രക്ഷകരായി നാട്ടുകാര്‍

16കാരിയെ സ്പായില്‍ വിറ്റു; തുടര്‍ന്ന് ലൈംഗികമായി ചൂഷണം; രണ്ട് ജീവനക്കാര്‍ അറസ്റ്റില്‍

‘എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട്’; സാമ്പത്തിക താല്‍പര്യങ്ങളുണ്ടാകില്ല, സത്യസന്ധനായിരിക്കും; അയ്യപ്പഭക്തര്‍ക്ക് ഉറപ്പുനല്‍കി നിയുക്ത മേല്‍ശാന്തി

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

Latest News

രാജ്യത്ത് 137 കാൻസർ മരുന്നുകൾക്ക് വില കുറയും; പുതുക്കിയ നിരക്ക് നവംബർ 9 മുതൽ

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: അന്വേഷണം ഹൈക്കോടതി ജഡ്ജിയുടെ നേതൃത്വത്തിലുള്ള സംഘത്തിന്; എസ്‌ഐടി രൂപീകരിക്കും: സുവേന്ദു അധികാരി

ചെന്നൈയില്‍ കനത്ത മഴ; വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു, സര്‍വീസുകള്‍ വൈകി

കൊല്‍ക്കത്ത ദുര്‍ഗാപൂജ ദുരന്തം: സംഘാടകര്‍ ഉള്‍പ്പെടെ ഏഴുപേര്‍ അറസ്റ്റില്‍; മരണം 19 ആയി; പരിക്കേറ്റവരെ സന്ദര്‍ശിച്ച് അമിത് ഷാ

കൊല്‍ക്കത്ത ദുരന്തം: ബംഗാളിലെ ഇന്നത്തെ പരിപാടികള്‍ മാറ്റിവെച്ച് അമിത് ഷാ; പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിക്കും

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ഫ്രാന്‍സില്‍ കലാപം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies