മഞ്ഞപ്പടയ്ക്ക് പുതിയ കപ്പിത്താൻ; ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഹെഡ് കോച്ച്
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

മഞ്ഞപ്പടയ്‌ക്ക് പുതിയ കപ്പിത്താൻ; ഇവാന്‍ വുകോമനോവിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് ഹെഡ് കോച്ച്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 17, 2021, 05:19 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗ് 2021/22 സീസണിന് മുന്നോടിയായി, കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സിയുടെ പുതിയ ഹെഡ് കോച്ചായി ഇവാന്‍ വുകോമനോവിച്ചിനെ നിയമിച്ചതായി കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി അറിയിച്ചു. ബെല്‍ജിയം, സ്ലൊവേക്യ, സൈപ്രസ് എന്നിവിടങ്ങളിലെ ടോപ്പ് ഡിവിഷനുകളില്‍ നിന്ന് വിശാലമായ പരിശീലക അനുഭവവുമായി എത്തുന്ന ഇവാന്‍, കെബിഎഫ്‌സിയുടെ മാനേജരാവുന്ന ആദ്യത്തെ സെര്‍ബിയനാവും.

2013-14 സീസണില്‍ ബെല്‍ജിയന്‍ ക്ലബ് സ്റ്റാന്‍ഡേര്‍ഡ് ലിഗയുടെ സഹ പരിശീലകനായാണ് 43കാരനായ വുകോമനോവിച്ച് തന്റെ കോച്ചിങ് കരിയര്‍ തുടങ്ങുന്നത്. തുടര്‍ന്ന് മുഖ്യപരിശീലകനായി സ്ഥാനക്കയറ്റം ലഭിച്ചു . ഇവാന് കീഴില്‍ ടീം തുടര്‍ച്ചയായി രണ്ടു വര്‍ഷം യുവേഫ യൂറോപ്പ ലീഗ് ഗ്രൂപ്പ് ഘട്ടത്തിലേക്ക് യോഗ്യത നേടി. ഈ കാലയളവില്‍, ബെല്‍ജിയയുടെ അന്താരാഷ്‌ട്ര താരങ്ങളായ മിച്ചി ബറ്റ്ഷുവായ്, ലോറന്റ് സിമോണ്‍ എന്നിവരെ രൂപപ്പെടുത്തുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. പിന്നീട് സ്ലൊവാക്യന്‍ സൂപ്പര്‍ ലീഗ് ടീമായ എസ്‌കെ സ്ലോവന്‍ ബ്രാറ്റിസ്ലാവയെ പരിശീലിപ്പിച്ചു. ടീമിന് സ്ലൊവാക്യ ദേശീയ കപ്പും നേടിക്കൊടുത്തു. സൈപ്രസ് ഫസ്റ്റ് ഡിവിഷനിലെ അപ്പോല്ലോണ്‍ ലിമാസ്സോളിന്റെ ചുമതലയായിരുന്നു ഏറ്റവുമൊടുവില്‍ വഹിച്ചത്.

കോച്ചിങ് കരിയറിന് മുമ്പ്, നീണ്ട 15 വര്‍ഷം പ്രൊഫഷണല്‍ ഫുട്‌ബോള്‍ താരമായിരുന്നു ഇവാന്‍ വുകോമനോവിച്ച്. പ്രമുഖ ഫ്രഞ്ച് ക്ലബ്ബായ എഫ്‌സി ബാര്‍ഡോ, ജര്‍മന്‍ ക്ലബ്ബായ എഫ്‌സി കൊളോണ്‍, ബെല്‍ജിയന്‍ ക്ലബ്ബ് റോയല്‍ ആന്റ്‌വെര്‍പ്, റഷ്യയിലെ ഡൈനാമോ മോസ്‌കോ, സെര്‍ബിയന്‍ ക്ലബ്ബായ റെഡ്സ്റ്റാര്‍ ബെല്‍ഗ്രേഡ് എന്നീ ടീമുകള്‍ക്കായി പ്രതിരോധത്തിന് പുറമെ ഡിഫന്‍സീവ് മിഡ്ഫീല്‍ഡിലും കളിച്ചു.

കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയില്‍ ചേര്‍ന്നതിന് ഇവാനെ അഭിനന്ദിക്കുന്നതായി കെബിഎഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് അറിയിച്ചു . പ്രധാനമായ മുഖ്യപരിശീലക സ്ഥാനത്തേക്ക് ശരിയായ ഒരാളെ തെരഞ്ഞെടുക്കുന്നത് ഒരു നീണ്ട പ്രക്രിയയായിരുന്നു. ഇവിടെയുള്ള സമ്മര്‍ദം കൈകാര്യം ചെയ്യാന്‍ കഴിയുന്ന, വലിയ വെല്ലുവിളിക്കും ഉത്തരവാദിത്തത്തിനും അനുയോജ്യനായ ആളാണ് ഇവാന്‍ എന്ന് ഞാന്‍ കരുതുന്നു. അദ്ദേഹത്തിന്റെ, കളിയോടുള്ള അഭിനിവേശവും, ആഴത്തിലുള്ള ഫുട്‌ബോള്‍ പരിജ്ഞാനവും, ഫുട്‌ബോളിനെക്കുറിച്ചുള്ള വ്യക്തമായ കാഴ്ചപ്പാടും ഞാന്‍ മനസിലാക്കുന്നു. അദ്ദേഹത്തിന്റെ ചിന്താരീതി എനിക്കിഷ്ടമാണ്, കേരള ബ്ലാസ്‌റ്റേഴ്‌സില്‍ തന്റെ ഫുട്‌ബോള്‍ ആശയങ്ങള്‍ നടപ്പിലാക്കാന്‍ ഇവാന് കഴിയുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. കേരള ബ്ലാസ്‌റ്റേഴ്‌സിനെ വളരാന്‍ സഹായിക്കുന്നതിന് ഒരേ ലക്ഷ്യത്തോടെ പ്രവര്‍ത്തിക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് കൂട്ടിച്ചേര്‍ത്തു.

ക്ലബ്ബിന്റെ ഡയറക്ടര്‍മാരുമായുള്ള ആദ്യ സമ്പര്‍ക്കം മുതല്‍, തന്റെ വികാരം അനുകൂലമായിരുന്നുവെന്ന് നിയമനത്തെക്കുറിച്ച് അഭിപ്രായപ്പെട്ട ഇവാന്‍ വുകോമനോവിച്ച് പറഞ്ഞു. പ്രൊഫഷണല്‍ സമീപനത്തോടെയുള്ളതാണ് അവരുടെ കാഴ്ചപ്പാടുകള്‍, അതെന്നെ ആകർഷിച്ചു . ഈ വലിയ ആരാധക വൃന്ദവും , കെബിഎഫ്‌സി യ്‌ക്കു ലഭിക്കുന്ന അകമഴിഞ്ഞ പിന്തുണയും കണ്ട ശേഷം കെബിഎഫ്‌സി കുടുംബത്തില്‍ അംഗമാകാന്‍ ഒരു നിമിഷം പോലും എനിക്ക് സംശയിക്കേണ്ടി വന്നില്ല. ഈ മനോഹരമായ ക്ലബിനെ സ്‌നേഹിക്കുന്ന എല്ലാവരെയും സന്തോഷത്തിലും അഭിമാനത്തിലുമാക്കാന്‍, ഞങ്ങള്‍ എല്ലാവരും ഒരുമിച്ച് പ്രവര്‍ത്തിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നുവെന്നും ഇവാന്‍ വുകോമനോവിച്ച് അഭിപ്രായപ്പെട്ടു.

പ്രൊഫഷണല്‍ ഫുട്‌ബോള്‍ പരിശീലകനെന്ന നിലയില്‍ 18 വര്‍ഷത്തെ അനുഭവസമ്പത്തുള്ള ബെല്‍ജിയന്‍ സഹപരിശീലകന്‍ പാട്രിക് വാന്‍ കെറ്റ്‌സും ഇവാന്റെ പരിശീലക ടീമില്‍ ഉള്‍പ്പെടും. ഫ്രാന്‍സിലെയും ബെല്‍ജിയത്തിലെയും വിവിധ ക്ലബ്ബുകളുടെ സഹപരിശീലകനായി സേവനം അനുഷ്ഠിച്ചിട്ടുള്ള പാട്രിക്കിന് യുവപ്രതിഭകളെ വളര്‍ത്താനും പരിപോഷിപ്പിക്കാനും സുക്ഷമമായ കഴിവുണ്ട്. ഐഎസ്എല്‍ എട്ടാം സീസണിന് മുന്നോടിയായി ഒന്നിലധികം യുവപ്രതിഭകളെ ടീമിലെത്തിച്ചതോടെ, പാട്രിക്കിന്റെ അനുഭവവും അറിവും ഈ യുവതാരങ്ങള്‍ക്ക് മാര്‍ഗദര്‍ശിയാവുമെന്നാണ് ബ്ലാസ്‌റ്റേഴ്‌സ് പ്രതീക്ഷിക്കുന്നത്.

ഓഫ് സീസണ്‍ സമയത്ത് താരങ്ങളുടെ ശാരീരികക്ഷമതയും കഴിവും മെച്ചപ്പെടുത്താന്‍ സഹായിക്കുന്നതിന്, കഴിഞ്ഞ സീസണ്‍ അവസാനിച്ചതിന് ശേഷം ക്ലബ് ഒരു വ്യക്തിഗത പരിശീലന ക്യാമ്പ് നടത്തിയിരുന്നു. പ്രീസീസണ്‍ ഒരുക്കവും ആസൂത്രണവും ഇതിനകം തുടങ്ങി. വരും ആഴ്ചകളില്‍ ഇവാന്‍ ഇന്ത്യയില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതിനാല്‍ പരിശീലന ക്യാമ്പും ഉടന്‍ പുനരാരംഭിക്കും.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

പാറ്റ നേതാക്കൾക്ക് കർശന ഉപാധികളോടെ ജാമ്യം; ഒരു വർഷത്തേക്ക് നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടരുത്; ലംഘിച്ചാൽ വീണ്ടും അകത്താകും

പൊതുശുചീകരണത്തിനിടെ ദുരന്തം; കുളത്തിൽ വീണ രണ്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് ദാരുണാന്ത്യം

ആസൂത്രണ ബോർഡ് പരീക്ഷാ ക്രമക്കേട്: എഫ്‌ഐആർ റദ്ദാക്കാൻ കോടതിയെ സമീപിച്ചതിൽ ദുരൂഹത; ഒന്നാം റാങ്കുകാരനെ സംരക്ഷിക്കാൻ നീക്കം; പി.എസ്.സിക്കെതിരെ ക്രൈംബ്രാഞ്ച്

ട്രെയിൻ യാത്രക്കാരുടെ മൊബൈലും ലാപ്ടോപ്പുകളും മോഷ്ടിച്ചു; സംവിധായകൻ കാജാ ഹുസൈൻ അറസ്റ്റിൽ

‘എന്റെ വാപ്പ നോക്കിക്കൊള്ളും’; അപകടമുണ്ടാക്കിയതിന് പിന്നാലെ നാട്ടുകാരോട് കയർത്ത് സുഹൈൽ; മത്സരയോട്ടത്തിനിടെ മിനി കുപ്പറിടിച്ച് മൂന്ന് മരണം; പ്രതിക്കെതിരെ നരഹത്യാക്കേസ്   

സെലൻസ്‌കി മാറണം, യുക്രെയ്‌നിൽ പുതിയ പ്രസിഡന്റ് വരണം; റഷ്യൻ എണ്ണ വാങ്ങാൻ തീരുമാനിച്ചതിന് പിന്നാലെ ട്രംപ്

ഡൽഹി ഹിന്ദു വിരുദ്ധ കലാപം: ആംആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനെന്ന് കോടതി

പൊലീസിനെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യണമെന്നാവശ്യപ്പെട്ട് ഹർജി;  സി.ജെ.പി നിയമവിഭാഗം മേധാവി രത്ന സിംഗിന്റെ ആവശ്യം തള്ളി ഡൽഹി കോടതി 

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies