ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച
Tuesday, June 30 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports Cricket

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ: ഇന്ത്യക്ക് ബാറ്റിംഗ് തകർച്ച

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 21, 2021, 11:40 am IST
FacebookTwitterWhatsAppTelegram

സതാംപ്ടൺ: ഐ.സി.സിയുടെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്റെ ഫൈനലിൽ ഇന്ത്യക്ക് ന്യൂസിലാന്റിനെതിരെ ബാറ്റിംഗ് തകർച്ച. ഒന്നാം ഇന്നിംഗ്‌സിൽ ഇന്ത്യ 217 റൺസിൽ പുറത്തായി. അഞ്ചുവിക്കറ്റുകൾ വീഴ്‌ത്തിയ കെയിൽ ജമൈസണാണ് കിവീസിന് മേൽകൈ നൽകിയത്. 49 റൺസെടുത്ത അജിങ്ക്യാ രഹാനെയും 44 റൺസെടുത്ത നായകൻ വിരാട് കോഹ്ലിയും മാത്രമാണ് കാര്യമായി റൺസെടുത്തത. മറുപടി ബാറ്റിംഗ് ആരംഭിച്ച കിവീസ് വിക്കറ്റുകൾ നഷ്ടപ്പെടുത്താതെ 11 റൺസ് എടുത്തിട്ടുണ്ട്. ടോം ലാഥം(7), ഡെവോൺ കോൺവേ(4) എന്നിവരാണ് ക്രീസിലുള്ളത്.

മഴയും വെളിച്ചക്കുറവുമായി ആദ്യ രണ്ടു ദിവസം വേണ്ടത്ര സമയം ലഭിക്കാതിരുന്ന ചാമ്പ്യൻഷിപ്പിൽ രണ്ടാം ദിനത്തിൽ ഇന്ത്യ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 146 എന്ന നിലയിലായിരുന്നു. എന്നാൽ മൂന്നാം ദിനമായ ഇന്നലെ തുടക്കത്തിലേ തന്നെ 44ൽ എത്തി നിൽക്കേ വിരാട് കോഹ്ലിയുടെ വിക്കറ്റ് ഇന്ത്യക്ക് നഷ്ടമായി. ജമൈസണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്തായത്. തുടർന്നെത്തിയ ഋഷഭ് പന്ത് 22 റൺസിൽ നിൽക്കേ അനാവശ്യ ഷോട്ടിന് ശ്രമിച്ച് പുറത്തായി. സ്ലിപ്പിൽ ലാഥമാണ് ജമൈസണിന്റെ പന്തിൽ ക്യാച്ചെടുത്തത്. രഹാനയെ മികച്ച ഒരു ബൗൺസർ കളിക്കാൻ പ്രേരിപ്പിച്ച് വാഗ്നറുടെ പന്തിൽ നായകൻ കെയ്ൻ വില്യംസൺ പുറത്താക്കി. ആറിന് 182 എന്ന നിലയിൽ നിന്നും ഇന്ത്യക്ക് പിന്നെ വലിയ മുന്നേറ്റം നടത്താനായില്ല. വാലറ്റത്തെ വിക്കറ്റുകളും ജമൈസണാണ് വീഴ്‌ത്തിയത്. ആർ. അശ്വിൻ പ്രതീക്ഷ നൽകിയെങ്കിലും 22 റൺസിൽ മടങ്ങി. ജസപ്രീത് ബുംറ(0) രവീന്ദ്ര ജഡേജ(15) എന്നിവരും കാര്യമായ നേട്ടമുണ്ടാക്കാതെ മടങ്ങി.

കിവികൾക്കായി ജമൈസൺ അഞ്ചു വിക്കറ്റുകളും വാഗ്നറും ബോൾട്ടും രണ്ടു വിക്കറ്റുകളും വീഴ്‌ത്തി. ടിം സൗത്തി ഒരു വിക്കറ്റ് നേടി. എട്ടാം ടെസ്റ്റ് മാത്രം കളിക്കുന്ന ജമൈസൺ കരിയറിൽ അഞ്ചാം തവണയാണ് അഞ്ചു വിക്കറ്റ് നേട്ടം സ്വന്തമാക്കുന്നത്.

Tags: test championshipindia-nz
ShareTweetSendShare

More News from this section

ഇന്ത്യയെ വീഴ്‌ത്തിയതിന് പിന്നാലെ അയര്‍ലന്‍ഡില്‍ പരിശീലക മാറ്റം; പുതിയ ദൗത്യം ഗാരി വില്‍സണിന്

ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീമിന് ഒളിമ്പിക്‌സ് ബെര്‍ത്ത്; പുരുഷ ടീമിന്റെ വിധി നിര്‍ണ്ണയിക്കുന്നത് ഐസിസി റാങ്കിങ് അടിസ്ഥാനത്തില്‍

ചരിത്ര പരമ്പര വിജയത്തിന് പിന്നാലെ അപ്രതീക്ഷിത തീരുമാനം; അയര്‍ലന്‍ഡ് പരിശീലക സ്ഥാനം ഒഴിഞ്ഞ് മലാന്‍

25 പന്തില്‍ അര്‍ധസെഞ്ചുറി; ലോകകപ്പില്‍ സ്വന്തം റെക്കോര്‍ഡ് തിരുത്തി ഹര്‍മന്‍പ്രീത് കൗര്‍

ചരിത്രമെഴുതി ദീപ്തി ശര്‍മ്മ; ഏറ്റവുമധികം അന്താരാഷ്‌ട്ര വിക്കറ്റെന്ന റെക്കോര്‍ഡ് ഇനി താരത്തിന് സ്വന്തം; തകര്‍ത്തത് ജുലന്‍ ഗോസ്വാമിയുടെ റെക്കോര്‍ഡ്

ലോകകപ്പ് സമ്മാനിച്ച നായകന്‍; 15 വര്‍ഷത്തെ കരിയറിന് വിരാമം; അന്താരാഷ്‌ട്ര ക്രിക്കറ്റിനോട് വിടപറഞ്ഞ് ബെന്‍ സ്റ്റോക്‌സ്

Latest News

‘ കാറിൽ കയറുംവരെ അയാൾ പിന്നാലെ; ഇതാണോ സ്ത്രീ സുരക്ഷ?’ ബെംഗളൂരുവിലെ ദുരനുഭവം വെളിപ്പെടുത്തി നടി ദിവ്യ സുരേഷ്

കശ്മീരി പണ്ഡിറ്റ് നഴ്‌സിന്റെ ബലാത്സംഗ കൊലപാതകം; യാസിൻ മാലിക്ക് മുഖ്യസൂത്രധാരൻ, കോടതിയിൽ 737 പേജുള്ള കുറ്റപത്രം സമർപ്പിച്ചു

17-കാരിയെ തടവിലാക്കി മതംമാറ്റാൻ ശ്രമം; കലിമ ചൊല്ലാനും ഗോമാംസം കഴിപ്പിക്കാനും നിർബന്ധിച്ചു; പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയ കാൺപൂർ സ്വദേശിയായ യുവാവ് അറസ്റ്റിൽ

ഒടുവിൽ ആശ്വാസവാർത്ത; വിഴിഞ്ഞത്ത് നിന്നും കാണാതായ മത്സ്യത്തൊഴിലാളികളും സുരക്ഷിതർ; ഉച്ചയോടെ തിരിച്ചെത്തും

ഭാര്യയ്‌ക്ക് ഭർത്താവിനേക്കാൾ കൂടുതൽ വരുമാനമുണ്ടെങ്കിൽ ജീവനാംശം നിർബന്ധമല്ല; നിർണായക വിധിയുമായി കർണാടക ഹൈക്കോടതി

വരൻ കഷണ്ടിയാണെന്ന് അറിഞ്ഞത് ചടങ്ങിന് തൊട്ട് മുൻപ്; വിവാഹത്തിൽ നിന്ന് പിൻമാറി വധു; വിവാഹമണ്ഡപത്തിൽ നാടകീയ രംഗങ്ങൾ

‘പാകിസ്ഥാൻ പ്രാദേശിക സമാധാനത്തിന് ഭീഷണി’; അഫ്ഗാനിസ്ഥാൻ ജനവാസ മേഖലകളിൽ നടത്തിയ വ്യോമാക്രമണത്തെ ശക്തമായി അപലപിച്ച് ഇന്ത്യ

ലഹരിവിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റെന്ന് അവകാശപ്പെട്ട യുവാവ് എംഡിഎംഎയുമായി പിടിയിൽ; ലഹരി സൂക്ഷിച്ചത് പുസ്തകങ്ങൾക്കിടയിലെ രഹസ്യ അറയിൽ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies