റിയോ ഡി ജനീറോ: കോപ്പാ അമേരിക്ക ഫുട്ബോൾ ടൂർണ്ണമെന്റിൽ പരാഗ്വയെ വീഴ്ത്തി അർജ്ജന്റീന ക്വാർട്ടർ ഉറപ്പിച്ചു. ഏകപക്ഷീയമായ ഒരു ഗോളിനാണ് മെസ്സിയും കൂട്ടരും പരാഗ്വയെ തോൽപ്പിച്ചത്. പാപ്പു ഗോമസാണ് അർജ്ജന്റീനയ്ക്കായി ഗോൾ നേടിയത്.
ഗ്രൂപ്പിൽ മൂന്ന് കളിയിൽ രണ്ട് ജയവും ഒരു സമനിലയുമടക്കം ഏഴ് പോയിന്റുകളുമായിട്ടാണ് അർജ്ജന്റീന ക്വാർട്ടറിലേക്ക് കടന്നത്. 29-ാം തിയതി ബൊളീവിയക്കെതിരെയാണ് ഗ്രൂപ്പിലെ അവസാന മത്സരം. തോൽവി അറിയാതെ പതിനാറാം മത്സരമാണ് അർജ്ജന്റീന സ്വന്തമാക്കിയത്. എന്നാൽ മുന്നേറ്റ നിരയിൽ മെസ്സിയും അഗ്യൂറോയും ഡി മരിയയും കളിച്ചിട്ടും ഒരു ഗോൾ മാത്രം പിറന്നത് അർജ്ജന്റീനയ്ക്ക് ക്ഷീണമാണ്.
Comments