ക്വാർട്ടർ കാണാതെ ലോക ചാമ്പ്യൻമാർ പുറത്ത്
Thursday, July 2 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

ക്വാർട്ടർ കാണാതെ ലോക ചാമ്പ്യൻമാർ പുറത്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jun 29, 2021, 11:55 am IST
FacebookTwitterWhatsAppTelegram

പോർച്ചുഗലിന് പിന്നാലെ ലോക ചാമ്പ്യൻമാരുടെ തലയെടുപ്പോടെ എത്തിയ ഫ്രാൻസും യൂറോ കപ്പ് പ്രീക്വാർട്ടറിൽ വീണു. റുമാനിയൻ തലസ്ഥാനമായ ബുക്കാറെസ്റ്റിലെ നാഷണൽ അരീനയിൽ സ്വിസ് പോരാളികൾ പുറത്തെടുത്ത അടങ്ങാത്ത വിജയതൃഷ്ണയും വീര്യവും ഏത് കൊലകൊമ്പനെയും മറിച്ചിടാൻ പോകുന്നതായിരുന്നു. ലോക ചാമ്പ്യൻമാർക്കെതിരെ ആദ്യം ലീഡ് നേടി, പിന്നെ ലഭിച്ച പെനാൽറ്റി നഷ്ടപ്പെടുത്തി, താളം വീണ്ടെടുത്ത ഫ്രഞ്ച് ടീം മൂന്നെണ്ണം തിരിച്ചടിച്ച് മത്സരം സ്വന്തമാക്കാൻ ഒരുങ്ങിയപ്പോൾ, തളരാതെ പൊരുതി എതിർ ഗോൾ മുഖത്ത് രണ്ട് വെടിയുണ്ടകൾ പായിച്ച് വീണ്ടും ഒപ്പമെത്തി.

ഒരു മുത്തശ്ശി കഥയെ അനുസ്മരിപ്പിക്കുന്ന വിധം സംഭ്രമജനകമായിരുന്നു ഫ്രഞ്ച്-സ്വിസ് അങ്കം. ഷൂട്ട് ഔട്ടിൽ സൂപ്പർ താരം കൈലീൻ എംബാപ്പെ പെനാൽറ്റി കളഞ്ഞു കുളിച്ചതോടെ അനിവാര്യമായ ഫ്രഞ്ച് ദുരന്തം പൂർത്തിയായി. ലോകചാമ്പ്യൻമാരെ 120 മിനിറ്റ് വിറപ്പിച്ച് മുൾമുനയിൽ നിർത്തിയ സ്വിറ്റ്സർലാൻഡ് എല്ലാ അർത്ഥത്തിലും ജയം അർഹിച്ചിരുന്നു.

എംബാപ്പെ, ബെൻസെമ, ഗ്രിസ്മാൻ, പോഗ്ബ, കാന്റെ…ആരും കൊതിക്കുന്ന താര നിര. സൂപ്പർ സ്റ്റാറുകളെ തട്ടി നടക്കാൻ ഇടമില്ലാത്ത ഫ്രഞ്ച് ടീമിൽ പക്ഷേ ഒന്നുണ്ടായിരുന്നില്ല, ടീം വർക്ക്. ടൂർണമെന്റിലെ ആദ്യ മത്സരം മുതൽ ഈ ഒത്തിണക്കം പ്രകടമായില്ല. നന്നായി കളിച്ച ജർമ്മനിക്കെതിരെ ഓർക്കാപ്പുറത്ത് വീണുകിട്ടിയ ഗോളിൽ കടിച്ചുതൂങ്ങിയാണ് കഷ്ട്ടിച്ച് രക്ഷപ്പെട്ടത്. രണ്ടാം മത്സരത്തിൽ ആദ്യം ലീഡ് നേടിയ ഹംഗറിക്കെതിരെ സമനില കണ്ടെത്താൻ പേരുകേട്ട ഫ്രഞ്ച് മുന്നേറ്റനിര നന്നായി വിയർത്തു. കരുത്തരായ പോർച്ചുഗലിനെതിരായ പോരാട്ടം ഫ്രാൻസിന്റെ പ്രതിരോധത്തിന്റെ പോരായ്മകൾ വിളിച്ചോതുന്നതായിരുന്നു. നാല് മത്സരങ്ങളിൽ നിന്നായി ലോകചാമ്പ്യൻമാർ സ്വന്തം പോസ്റ്റിൽ വാങ്ങിക്കൂട്ടിയത് 6 ഗോളുകളാണ്.

ShareTweetSendShare

More News from this section

ഐസിസി ടി20 റാങ്കിങ്ങില്‍ ഇന്ത്യയ്‌ക്ക് ഇരട്ട നേട്ടം; അഭിഷേക് ശര്‍മയെ മറികടന്ന് ഇഷാന്‍ കിഷന്‍ ലോക ഒന്നാം നമ്പര്‍ താരം

മെസിയുടെ റെക്കോര്‍ഡിന് ഇനി ഒരു ഗോള്‍ മാത്രം അകലെ! എംബാപ്പെയുടെ ഇരട്ടഗോളില്‍ ഫ്രാന്‍സ് കുതിപ്പ്; ഗോള്‍ഡന്‍ ബൂട്ടില്‍ ഒന്നാമന്‍, ഹാളണ്ടും പിന്നാലെ

86ാം മിനിറ്റിലെ ഹാളണ്ട് മാജിക്; ഐവറി കോസ്റ്റിനെ വീഴ്‌ത്തി നോര്‍വെ പ്രീ ക്വാര്‍ട്ടറില്‍; എതിരാളികള്‍ ബ്രസീല്‍; തീപാറും പോരാട്ടം

40 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമം; ഇക്വഡോറിനെ വീഴ്‌ത്തി മെക്‌സിക്കോ പ്രീക്വാര്‍ട്ടറില്‍

ബ്ലൂ ടൈഗേഴ്‌സിന്റെ സഹ ഉടമയായി ക്രിസ് ഗെയ്ല്‍; കൊച്ചി ബ്ലൂ ടൈഗേഴ്‌സിനും കേരള ക്രിക്കറ്റിനും കരുത്തേകുമെന്ന് മാനേജിങ് ഡയറക്ടര്‍

മാപ്പപേക്ഷ പരിഗണിച്ചു; മൂന്ന് വർഷത്തെ വിലക്ക് നീങ്ങി; ശ്രീശാന്തിന് തിരിച്ചുവരവിന് വഴി തുറന്ന് കേരള ക്രിക്കറ്റ് അസോസിയേഷൻ

Latest News

‘നല്ല അടി കൊടുത്തിട്ടുണ്ട്’; അഹദിനെ മർദിച്ചതായി സമ്മതിക്കുന്ന ഖാദർ കരിപ്പൊടിയുടെ ശബ്ദസന്ദേശം പുറത്ത്; പിടികൂടാതെ പൊലീസ്

ഫുട്ബോൾ മാനേജർ ചമഞ്ഞ് പോത്തുമോഷണം; നാട്ടുകാർ ഒരുക്കിയ കെണിയിൽ ചങ്ങരംകുളം സ്വദേശി കുടുങ്ങി

അയൽവാസികളുമായുള്ള തർക്കം; 65-കാരൻ  കൈത്തണ്ട മുറിച്ച് കിണറ്റിൽ ചാടി ജീവനൊടുക്കി

സ്കൂളിലേക്ക് പോയ ഇരുവരും തിരിച്ചെത്തിയില്ല; വർക്കലയിൽ പത്താം ക്ലാസ് വിദ്യാർത്ഥികളെ കാണാതായി; അന്വേഷണം തുടങ്ങി പൊലീസ്

നടൻ ദുൽഖർ സൽമാനെ നാല് മണിക്കൂർ ചോദ്യം ചെയ്ത് കസ്റ്റംസ്; രേഖകൾ ഹാജരാക്കാൻ നിർദേശം; ഭൂട്ടാനിൽ നിന്നുള്ള വാഹന കള്ളക്കടത്ത് കേസ് പുതിയ വഴിത്തിരിവിലേക്ക്

‘1250 ക്ഷേത്രങ്ങളും ശബരിമലയുടെ വരുമാനത്തെ മാത്രം ആശ്രയിക്കുന്നോ?’ ദേവസ്വം മന്ത്രിയുടെ നിയമസഭാ മറുപടിയിൽ സംശയം

വാട്ട്‌സ്ആപ്പിന് കേന്ദ്രത്തിന്റെ നോട്ടീസ്; യൂസര്‍നെയിം ഫീച്ചര്‍ തല്‍ക്കാലം നടപ്പാക്കരുതെന്ന് നിര്‍ദേശം

പ്രണയം പൂക്കുന്ന കൊച്ചി: നവദമ്പതികൾക്കായി ചില സുന്ദരമായ ഇടങ്ങൾ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies