ആ രക്തക്കറയ്ക്ക് മൂന്നാണ്ട് തികയുന്നു: അഭിമന്യുവിന് നീതി ഉറപ്പാക്കാൻ സിപിഎമ്മിൻറെ ഇരട്ട ചങ്കിന് സാധിച്ചോ? 
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

ആ രക്തക്കറയ്‌ക്ക് മൂന്നാണ്ട് തികയുന്നു: അഭിമന്യുവിന് നീതി ഉറപ്പാക്കാൻ സിപിഎമ്മിന്റെ ഇരട്ട ചങ്കിന് സാധിച്ചോ? 

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 2, 2021, 08:55 am IST
Facebook
Twitter
WhatsAppTelegram

കൊച്ചി: മഹാരാജാസ് കോളേജിലെ എസ്.എഫ്.ഐ. നേതാവ് അഭിമന്യു  കൊല്ലപ്പെട്ടിട്ട് മൂന്നു വർഷം തികയുന്നു.അഭിമന്യു കൊല്ലപ്പെട്ട് ഒരു വർഷം പൂർത്തിയായപ്പോഴും കുത്തി വീഴ്‌ത്തിയവരെ പിടികൂടാൻ പിണറായി സർക്കാറിന് കഴിഞ്ഞില്ലായിരുന്നു എന്നത് വസ്തുത . കേസിൽ നേരിട്ട് പങ്കാളികളായ പ്രതികളിൽ പലരും ഒരു വർഷം പിന്നിട്ടപ്പോൾ പോലീസിനു മുന്നിൽ കീഴടങ്ങുകയും അറസ്റ്റിലാവുകയും ചെയ്തു.

പ്രതികളെയെല്ലാം അറസ്റ്റുചെയ്തെന്ന് കേരളാ പോലിസും സർക്കാരും അവകാശപ്പെടുമെങ്കിലും ഇതു സംബന്ധിച്ച ഗൂഢാലോചന പുറത്തുവന്നിട്ടില്ല. അഭിമന്യുവിനെ കൊലപ്പെടുത്തിയ ആയുധവും കണ്ടെടുത്തിട്ടില്ല.കേസിന്റെ വിചാരണയ്‌ക്കാവശ്യമായ പല തെളിവുകളും പോലീസിന് ലഭിച്ചിട്ടില്ല.

2018 ജൂലായ് രണ്ടിന് പുലർച്ചെയാണ് കാമ്പസിൽ വെച്ച് അഭിമന്യു കൊല്ലപ്പെട്ടത്. കാമ്പസ് ഫ്രണ്ട് പ്രവർത്തകരുമായി ചുവരെഴുത്തിനെ ചൊല്ലിയുണ്ടായ തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്. സുഹൃത്തായ അർജുനും ആക്രമണത്തിൽ പരിക്കേറ്റിരുന്നു. പോപ്പുലർഫ്രണ്ട്-കാമ്പസ് ഫ്രണ്ട് പ്രവർത്തകരായ 16 പേരാണ് ആക്രമണത്തിൽ നേരിട്ട് പങ്കാളികളായതെന്നാണ് എഫ്ഐആർ റിപ്പോർട്ട്.

1,500 പേജ് കുറ്റപത്രം നേരത്തെ തന്നെ അന്വേഷണ സംഘം സമർപ്പിച്ചിരുന്നു. കേസിന്റെ വിചാരണയും കൊറോണ പ്രതിസന്ധികാരണം നിർത്തിവെച്ചിരിക്കുകയാണ്.മഹാരാജാസ് കോളേജിലും എസ്എഫ്ഐയിലും നടക്കുന്ന പോപ്പുലർഫ്രണ്ടിന്റെ നുഴഞ്ഞുകയറ്റം അഭിമന്യു വ്യക്തമായി മനസ്സിലാക്കിയിരുന്നു. സ്വന്തം പാർട്ടിയിലെ വിശ്വസ്ത കേന്ദ്രങ്ങളിൽ അഭിമന്യു ഈ വിവരം പങ്കുവെയ്‌ക്കുകയും ചെയ്തിരുന്നു.

അഭിമന്യുവിന്റെ കുടുംബത്തിന് നല്ല വീടും, പെങ്ങളുടെ വിവാഹത്തിന് ആവശ്യമായ സ്വർണ്ണവും നൽകി രക്തസാക്ഷിയോടുള്ള കടപ്പാട് സിപിഎം നിറവേറ്റിയിട്ടുണ്ട് .  എങ്കിലും അഭിമന്യുവിനെ അറിയുന്ന മഹാരാജാസ് കോളേജിന്റെ അകത്തളങ്ങളിൽ, അഭിമന്യു കോളേജിൽ നാട്ടിയ ചെങ്കൊടികളിൽ നിന്ന്  ഉയരുന്ന ഒരു ചോദ്യമുണ്ട് . അഭിമന്യുവിന്റെ നെഞ്ചിൽ കത്തികയറ്റിയ യഥാർത്ഥ കൊലയാളികൾ പിടിയിലായോ ?എന്തിനായിരിക്കാം പോപ്പുലർ ഫ്രണ്ട് എന്ന സംഘടന അഭിമന്യുവിനെ ഇല്ലാതാക്കണമെന്ന് ആഗ്രഹിച്ചതും അത് നടപ്പിലാക്കിയതും? ഈ ചോദ്യങ്ങൾക്കുള്ള ഉത്തരം പലർക്കും എന്നപോലെ സിപിഎമ്മിന്റെ നേതാക്കൾക്കും സർക്കാരിനും പോലീസിനും  അറിയാം..പക്ഷെ രഹസ്യബാന്ധവങ്ങളിൽ അതെല്ലാം അടക്കം പറച്ചിലായി തന്നെ അവസാനിക്കും. അഭിമന്യുവിന്റെ രക്തസാക്ഷി മണ്ഡപത്തിൽ പുഷ്പാർച്ചന നടത്താൻ ഒരു സിപിഎമ്മുകാരനും അർഹതയില്ല എന്ന് പൊതുജനവും  അടക്കം പറയുന്നു.

Tags: abhimanyu
Share
Tweet
SendShare

More News from this section

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies