കാസർകോട് : മത്സ്യബന്ധന ബോട്ട് മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളുടെ മൃതദേഹങ്ങൾ കണ്ടെത്തി. രണ്ട് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തി. സന്ദീപ്, കാർത്തിക്, രതീഷ് എന്നിവരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ബേക്കൽ കോട്ടയ്ക്ക് സമീപത്തു നിന്നായിരുന്നു മൃതദേഹങ്ങൾ കണ്ടെത്തിയത്.
മത്സ്യബന്ധനത്തിനായി പോകുന്നതിനിടെ കഴിഞ്ഞ ദിവസം രാവിലെയോടെയായിരുന്നു ബോട്ട് അപകടത്തിൽപ്പെട്ടത്. ഏഴ് പേരടങ്ങുന്ന സംഘമായിരുന്നു ബോട്ടിൽ ഉണ്ടായിരുന്നത്. ഇതിൽ നാല് പേരെ രക്ഷപ്പെടുത്തിയിരുന്നു. നെല്ലിക്കുന് വച്ചാണ് ബോട്ട് കടലിൽ മറിഞ്ഞത്.
Comments