ബാറ്റുമായി ചുറ്റിക്കറങ്ങുന്ന ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലിയുടെ രസകരമായ വീഡിയോ പുറത്തുവിട്ട് മുൻ ഇന്ത്യൻ താരം സുരേഷ് റെയ്ന. കോഹ്‌ലിയ്‌ക്കൊപ്പം റെയ്ന ബാറ്റുമായി നിൽക്കുന്ന വീഡിയോയും താരം പങ്കുവച്ചിട്ടുണ്ട്. സാമൂഹിക മാദ്ധ്യമത്തിൽ ഡ്യുവറ്റ് ചെയ്യുന്ന വീഡിയോയാണ് പങ്കുവച്ചിരിക്കുന്നത്.
ബാറ്റ് ബാലൻസ് ചലഞ്ചുമായി ബന്ധപ്പെട്ട വീഡിയോയാണ് താരങ്ങൾ ചെയ്യുന്നത്. വിരൽത്തുമ്പിൽ ബാറ്റ് നിർത്തുന്ന വീഡിയോ കോഹ്‌ലിയാണ് ആദ്യം പങ്കുവച്ചത്. ശേഷം താരങ്ങളെ ചലഞ്ച് ചെയ്യുകയും ചെയ്തു. ഈ ചലഞ്ചാണ് റെയ്ന ഏറ്റെടുത്തത്. ബാറ്റുമായി കോഹ്‌ലി ചുറ്റിക്കറങ്ങിയപ്പോൾ റെയ്ന നിൽക്കുന്ന സ്ഥലത്തുനിന്ന് ചെറിയ ചില ചുവടുകൾ വച്ചാണ് ബാറ്റ് വിരൽത്തുമ്പിൽ നിർത്താൻ ശ്രമം നടത്തുന്നത്.
അനുഷ്ക ശർമ്മ, യൂസ് വേന്ദ്ര ചഹൽ അടക്കമുള്ള നിരവധി താരങ്ങളും ചലഞ്ച് ഏറ്റെടുത്തുകൊണ്ട് രംഗത്തെത്തിയിട്ടുണ്ട്.
Ekdum TakaTak challenge hai yeh @imVkohli 😉🏏
You too can share your duet doing the #BatBalance challenge only on the @MXTakaTak app!
Let’s see if you can ace this! pic.twitter.com/ZKmrEzsVHq— Suresh Raina🇮🇳 (@ImRaina) July 5, 2021















