സൈബര്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സുരക്ഷിത ഇന്റര്‍നെറ്റുമായി എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍
Friday, July 17 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Tech

സൈബര്‍ അതിക്രമങ്ങള്‍ വര്‍ദ്ധിക്കുമ്പോള്‍ സുരക്ഷിത ഇന്റര്‍നെറ്റുമായി എയര്‍ടെല്‍ എക്സ്ട്രീം ഫൈബര്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 12, 2021, 02:38 pm IST
FacebookTwitterWhatsAppTelegram

സമൂഹത്തില്‍ ഇന്ന് വര്‍ധിച്ചു വരുന്ന ഒന്നാണ് സൈബര്‍ തട്ടിപ്പുകളും ഭീഷണികളുമെല്ലാം. അതുകൊണ്ടു തന്നെ ഉപഭോക്താക്കളുടെ സുരക്ഷ മുന്‍നിര്‍ത്തി പുതിയ സുരക്ഷിത ഇന്റര്‍നെറ്റ് ഓണ്‍ലൈന്‍ സേവനം അവതരിപ്പിച്ചിരിക്കുകയാണ് എയര്‍ടെല്‍. വൈറസുകള്‍ ഉള്‍പ്പടെയുള്ള എല്ലാ മാല്‍വെയറുകളെയും ഇത് ബ്ലോക്ക് ചെയ്യും. അപകടകരമായ വെബ്‌സൈറ്റുകളെയും ആപ്പുകളെയും യഥാസമയം തടയും. എയര്‍ടെല്‍ എക്‌സ്ട്രീം ഫൈബറുമായി വൈ-ഫൈയായി കണക്റ്റ് ചെയ്തിട്ടുള്ള എല്ലാ ഉപകരണങ്ങളും എയര്‍ടെല്‍ നെറ്റ്‌വര്‍ക്ക് സുരക്ഷിതമാക്കും. വീട്ടിലിരുന്നുള്ള ജോലി മുതല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍വരെയുള്ള ഉപഭോക്താക്കളുടെ ആവശ്യം അനുസരിച്ച് ബഹുമുഖ സുരക്ഷാ മോഡുകള്‍ ‘സുരക്ഷിത ഇന്റര്‍നെറ്റ്’ വാഗ്ദാനം ചെയ്യുന്നു. ചൈല്‍ഡ് സേഫ്, സ്റ്റഡി മോഡ് തുടങ്ങിയവ ഉപയോഗിച്ച് കുട്ടികള്‍ക്ക് അനുയോജ്യമല്ലാത്ത വെബ്‌സൈറ്റുകളും ആപ്ലിക്കേഷനുകളും അഡള്‍ട്ട്/ഗ്രാഫിക്ക് ഉള്ളടക്കങ്ങളും ഉപഭോക്താക്കള്‍ക്ക് തടയാം. അതുവഴി ദുര്‍ബല വിഭാഗത്തിനെ ഓണ്‍ലൈന്‍ ഭീഷണികളില്‍ നിന്നും സംരക്ഷിക്കാം.

വീട്ടിലിരുന്ന് ജോലി, ഇ-കൊമേഴ്‌സ്, വിനോദം തുടങ്ങിയവയിലൂടെ ഇന്ത്യന്‍ ഉപഭോക്താക്കള്‍ ഓണ്‍ലൈനില്‍ ചെലവഴിക്കുന്ന സമയം കൂടി. ഇതോടെ സൈബര്‍ ഭീഷണിയും വര്‍ധിച്ചു. സിഇആര്‍ടി ഡാറ്റ അനുസരിച്ച് 2020ല്‍ സൈബര്‍ ആക്രമണം 300 ശതമാനമാണ് കൂടിയത്. കഴിഞ്ഞ 12 മാസത്തിനിടെ 59 ശതമാനം മുതിര്‍ന്ന പൗരന്മാരും സൈബര്‍ ക്രൈമിന് ഇരയായിട്ടുണ്ടെന്ന് നോര്‍ട്ടണ്‍ സൈബര്‍ സേഫ്റ്റി ഇന്‍സൈറ്റ്‌സിന്റെ ആറാമത് വാര്‍ഷിക റിപോര്‍ട്ട് പറയുന്നു. കുട്ടികള്‍ക്ക് ഇ-പഠനം സജീവമായതോടെ ഇന്റര്‍നെറ്റ് ഉള്ളടക്കങ്ങളുടെ കാര്യക്ഷമമായ ഫില്‍റ്ററിങ് അനിവാര്യമായിരിക്കുന്നു. നവീകരണത്തിലൂടെ ഉപഭോക്താക്കളുടെ ഡിജിറ്റല്‍ അനുഭവം മികച്ചതും സുരക്ഷിതവുമാക്കാന്‍ എയര്‍ടെല്‍ പ്രതിജ്ഞാബദ്ധമാണെന്നും പകര്‍ച്ചവ്യാധിയോടെ ജോലിയും പഠനവുമെല്ലാം ഓണ്‍ലൈനായിരിക്കുകയാണെന്നും വേഗതയ്‌ക്കും വിശ്വാസ്യതയ്‌ക്കുമൊപ്പം സുരക്ഷിതത്വവും ഉപഭോക്താക്കളുടെ പ്രധാന ആവശ്യമായിരിക്കുകയാണെന്നും സുരക്ഷിത ഇന്റര്‍നെറ്റ് അനായാസം ആക്റ്റിവേറ്റ് ചെയ്യാമെന്നും ഇന്റര്‍നെറ്റ് സുരക്ഷിതമാക്കാന്‍ ഏറ്റവും ഫലപ്രദവുമാണെന്നും ഭാരതി എയര്‍ടെല്‍ ചീഫ് മാര്‍ക്കറ്റിങ് ഓഫീസര്‍ ശാശ്വത് ശര്‍മ പറഞ്ഞു.

എയര്‍ടെല്‍ എക്‌സ്ട്രീം വരിക്കാര്‍ക്ക് മാസം 99 രൂപയ്‌ക്ക് സേവനം ലഭിക്കും. 30 ദിവസത്തേക്ക് കോംപ്ലിമെന്ററി ട്രയലുണ്ട്. അതിനു ശേഷമായിരിക്കും ബില്ലിങ് തുടങ്ങുക. എയര്‍ടെല്‍ താങ്ക്‌സ് ആപ്പിലൂടെ വേഗത്തിൽ ഇത് ആക്റ്റിവേറ്റ് /ഡീആക്റ്റിവേറ്റ് ചെയ്യാന്‍ സാധിക്കും.

 

 

Tags: internetairtel
ShareTweetSendShare

More News from this section

ഇനി കുട പിടിച്ച് നടക്കേണ്ട; ഉടമയ്‌ക്കൊപ്പം പറക്കുന്ന ‘ഫ്ലൈയിങ് അംബ്രല്ല’ വൈറൽ

ശുചീകരണ തൊഴിലാളികളായി വനിതാ പോലീസ്; നാസിക് കോർപ്പറേറ്റ് ജിഹാദ് വിദേശ ബന്ധം പുറത്ത്; സംശയ നിഴലിൽ മലേഷ്യൻ മത പ്രഭാഷകൻ ‘ഇമ്രാൻ’ ​

പുച്ഛിക്കാൻ വരട്ടെ, അത് വെറും കീ പാഡ് ഫോണല്ല!! വില പത്ത് ലക്ഷം; നടൻ ഫഹദ് ഫാസിലിന്റെ ‘കുഞ്ഞൻ ഫോൺ’ സോഷ്യൽ മീഡിയയിൽ വൈറൽ

14,499 രൂപയ്‌ക്ക് ഇതാ ഒരു ടി21 ടാബ്ലെറ്റ്

തിരുവനന്തപുരം ലുലുമാളിൽ എഐ + റോബോട്ടിക്സ് ടെക്സ്പോ; സാങ്കേതിക വിദ്യകൾ പരിചയപ്പെടാം

‘ഭാരത്‌ജെന്‍’ അഥവാ ചാറ്റ്ജിപിടിക്കുള്ള ഭാരതത്തിന്റെ മറുപടി…

Latest News

ഫ്‌ലെമിങിന് പിന്നാലെ സിഎസ്‌കെയുടെ ചുമതല ധോണിയിലേക്ക്? പരിശീലകനെ തിരഞ്ഞെടുക്കുന്നതിലും നിര്‍ണായക റോള്‍; മെന്റര്‍ സ്ഥാനത്തേക്ക് എത്തുമെന്നും സൂചന

ഫിഫ ലോകകപ്പ് ഫൈനലിന് മുമ്പ് സ്‌പെയിനിന് വന്‍ തിരിച്ചടി; യമാലിന് പരിക്ക്, അര്‍ജന്റീനയ്‌ക്ക് ഫിഫയുടെ അന്വേഷണം

നിതിൻ രാജ് കേസ്; സുപ്രീംകോടതി മുൻകൂർ ജാമ്യം തള്ളിയിട്ടും ഡോ. എം.കെ റാമിനെ അറസ്റ്റ് ചെയ്യാത്തതിൽ ഹൈക്കോടതിക്ക് കടുത്ത അതൃപ്തി

വർക്കലയിൽ സിനിമാ സ്റ്റൈൽ തട്ടിക്കൊണ്ടുപോകൽ; അച്ഛനെയും മകനെയും ചങ്ങലയിൽ പൂട്ടി ക്രൂരമർദനം, ആളൊഴിഞ്ഞ വീട്ടിൽ നിന്ന് തോക്കും നാടൻ ബോംബുകളും കണ്ടെത്തി

മെസി VS യമാല്‍: 19 വര്‍ഷം മുമ്പ് കുളിപ്പിച്ച കുഞ്ഞുമായി ഇന്ന് ലോകകപ്പ് ഫൈനല്‍ പോര്

ലോര്‍ഡ്‌സില്‍ ‘ഹിറ്റ്മാന്റെ’ അവസാന ഏകദിനമോ?; രോഹിത്തിനോട് നിലപാട് വ്യക്തമാക്കി സെലക്ടര്‍മാര്‍, വിരമിക്കല്‍ റിപ്പോര്‍ട്ടുകള്‍ ശക്തം

‘കോടതിയിൽ വന്ന് വിശദീകരിക്കട്ടെ’; ജി സുധാകരനെതിരെ നിയമനടപടിക്ക് എച്ച് സലാം, തെരഞ്ഞെടുപ്പ് ഫണ്ട് വിവാദവും സജീവം:  സിപിഐഎമ്മിലെ ആഭ്യന്തര പോര് വീണ്ടും ചൂടുപിടിക്കുന്നു

വി.ഡി സതീശന്റെ ₹10,000 കോടി ടാറ്റ നിക്ഷേപ അവകാശവാദം കമ്പനിതള്ളി ; കേരളത്തിൽ  കപ്പൽ നിർമാണശാല പദ്ധതിയില്ലെന്ന് ടാറ്റ ഗ്രൂപ്പ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies