റാഞ്ചി : വൻ സ്ഫോടനം നടത്താനുള്ള കമ്യൂണിസ്റ്റ് ഭീകരരുടെ നീക്കം തകർത്തെറിഞ്ഞ് സുരക്ഷാ സേന. ഐഇഡിയുടെ വൻ ശേഖരം പിടിച്ചെടുത്തു. ഝാർഖണ്ഡിലെ ഗിരിദിഹ് ജില്ലയിലായിരുന്നു സംഭവം.
നിമിയാഗട്ട് പോലീസ് സ്റ്റേഷൻ പരിധിയിലെ തെൻഗ്രഖുർദ് ഗ്രാമത്തിനോട് ചേർന്നുള്ള വന മേഖലയിൽ നിന്നാണ് ഐഇഡി കണ്ടെടുത്തത്. പ്രദേശത്ത് ഭീകരർ വൻ ആക്രമണം നടത്താൻ പദ്ധതിയിട്ടിരുന്നതായി പോലീസിന് രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ തെരച്ചിലിലാണ് സ്ഫോടക വസ്തുക്കൾ കണ്ടെടുത്തത്. 40 കിലോ ഐഇഡിയാണ് പിടിച്ചെടുത്തതെന്ന് പോലീസ് പറഞ്ഞു.
സിആർപിഎഫിന്റെയും ഝാർഖണ്ഡ് പോലീസിന്റെയും സംയുക്ത സംഘമാണ് പരിശോധന നടത്തിയത്. ബോംബ് സ്ക്വാഡ് എത്തി ഐഇഡി നിർവ്വീര്യമാക്കി. സംഭവത്തിന്റെ പശ്ചാത്തലത്തിൽ പ്രദേശത്ത് അതീവ ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചു. പോലീസ് സ്റ്റേഷന് സമീപം കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു.
Comments