തൃശൂർ: രാജ്യത്ത് ആദ്യമായി കൊറോണ വൈറസ് സാന്നിദ്ധ്യം കണ്ടെത്തിയ തൃശൂർ സ്വദേശിനിയ്ക്ക് വീണ്ടും രോഗം സ്ഥിരീകരിച്ചു. ഡൽഹി യാത്രയ്ക്ക് വേണ്ടി നടത്തിയ പരിശോധനയിലാണ് വീണ്ടും രോഗം സ്ഥിരീകരിച്ചത്. രോഗലക്ഷണങ്ങൾ പ്രകടമായിരുന്നില്ലെന്ന് തൃശൂർ ഡിഎംഒ ഡോ. കെ. ജെ റീന പറഞ്ഞു.
ചൈനയിലെ വുഹാനിൽ നിന്നെത്തിയ മെഡിക്കൽ വിദ്യാർത്ഥിനിക്കാണ് രാജ്യത്ത് ആദ്യം കൊറോണ സ്ഥിരീകരിക്കുന്നത്. 2020 ജനുവരി 30നാണ് രോഗം സ്ഥിരീകരിച്ചതായുള്ള റിപ്പോർട്ട് പുറത്തുവരുന്നത്. യുവതി വാക്സിനെടുത്തിരുന്നില്ല. നിലവിൽ വിദ്യാർത്ഥിനി വീട്ടിൽ നിരീക്ഷണത്തിലാണ്.
ജനുവരി 21ന് സംസ്ഥാനത്ത് ജാഗ്രതാ നിർദ്ദേശം നൽകി ഒൻപത് ദിവസം പിന്നിട്ടപ്പോഴാണ് യുവതിയ്ക്ക് രോഗം സ്ഥിരീകരിക്കുന്നത്. വുഹാനിൽ കൊറോണ വ്യാപനം രൂക്ഷമായിരുന്ന സമയത്താണ് അവിടെ നിന്നും വിദ്യാർത്ഥി മടങ്ങിയെത്തിയത്.
Comments