സ്വിറ്റ്സർലന്റ്: ഇതിഹാസ ടെന്നീസ് താരം റോജർ ഫെഡറർ ടോക്കിയോ ഒളിമ്പിക്സിൽ നിന്ന് പിന്മാറി. മുട്ടിനേറ്റ പരിക്ക് മൂലമാണ് ഒളിംപിക്സിൽ നിന്ന് ഫെഡറർ പിന്മാറുന്നത്. താരം തന്നെയാണ് ഇക്കാര്യം സമൂഹിക മാദ്ധ്യമങ്ങളിലൂടെ അറിയിച്ചത്. പിന്മാറുന്നതിൽ അതീവ ദുഖമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
പുൽമൈതാനിയിലെ സീസണിൽ എന്റെ കാൽമുട്ടിന് അപ്രതീക്ഷിതമായി പരിക്കേറ്റു. ആതിനാൽ ഒളിംപിക്സിൽ നിന്നും പിന്മാറേണ്ടി വരുന്നെന്ന യാഥാർഥ്യത്തെ ഞാൻ ഉൾകൊള്ളുന്നു. വലിയ നിരാശയുണ്ട്. സ്വിറ്റ്സർലൻഡിനെ ഇത്രയും കാലം പ്രതിനിധീകരിച്ചതിൽ അഭിമാനമുണ്ട്. ഉടൻ തന്നെ തിരിച്ചുവരാനുള്ള ഒരുക്കത്തിലാണ് ഞാൻ. സ്വിസ് ടീമിലെ എല്ലാവർക്കും ഞാൻ ആശംസകൾ നേരുന്നുവെന്നും ഫെഡറർ പറഞ്ഞു.
മറ്റൊരു ഇതിഹാസ താരമായ റാഫേൽ നദാലും ഒളിമ്പിക്സിൽ നിന്ന് പിന്മാറിയിരുന്നു. തന്റെ ആരോഗ്യം പരിഗണിച്ചാണ് പിന്മാറ്റമെന്നായിരുന്നു നദാലിന്റെ വിശദീകരണം.
Comments