പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്റ്റേഴ്‌സില്‍
Sunday, October 11 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്ര കേരള ബ്ലാസ്റ്റേഴ്‌സില്‍

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 15, 2021, 06:44 pm IST
Facebook
Twitter
WhatsAppTelegram

കൊച്ചി : ഇന്ത്യന്‍ സൂപ്പര്‍ ലീഗിന്റെ വരാനിരിക്കുന്ന സീസണിനായി പ്രതിരോധ താരം ഹര്‍മന്‍ജോത് ഖബ്രയെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി. രണ്ടുവര്‍ഷ കരാറില്‍ 2023 വരെ താരം ക്ലബ്ബില്‍ തുടരും. പ്രതിരോധത്തിലും മധ്യനിരയിലും ഒരുപോലെ വൈദഗ്ധ്യം പ്രകടിപ്പിക്കുന്ന താരം, 2006 മുതല്‍ പ്രൊഫഷണല്‍ ഫുട്‌ബോള്‍ രംഗത്തുണ്ട്. ടാറ്റ ഫുട്‌ബോള്‍ അക്കാദമിയിലായിരുന്നു യൂത്ത് കരിയര്‍ തുടക്കം. ഇന്ത്യന്‍ ഫുട്‌ബോളിന്റെ വിവിധ തലങ്ങളിലായി ഇരുനൂറിലധികം മത്സരങ്ങള്‍ കളിച്ചു. ഐഎസ്എലില്‍ ഏറ്റവും കൂടുതല്‍ മത്സരങ്ങള്‍ കളിച്ച (102) നാലാമത്തെ താരവുമാണ്.

2006-07 സീസണില്‍ ഐലീഗ് ടീമായ സ്‌പോര്‍ട്ടിങ് ഗോവയുമായിട്ടായിരുന്നു ആദ്യ പ്രൊഫഷണല്‍ കരാര്‍. ഇതേ വര്‍ഷം ഫെഡറേഷന്‍ കപ്പിന്റെ ഫൈനല്‍ കളിച്ച ടീമിന്റെ ഭാഗമായും, ഡ്യുറാന്‍ഡ് കപ്പില്‍ ഏറ്റവും മികച്ച ഭാവിതാരത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കിയും ഖബ്ര തന്റെ അരങ്ങേറ്റ വര്‍ഷം ഗംഭീരമാക്കി. 2009-10 ഐലീഗ് സീസണിന് മുന്നോടിയായി ഈസ്റ്റ് ബംഗാളില്‍ ചേര്‍ന്ന്, 2010 എഎഫ്‌സി കപ്പിലും കളിച്ചു. ഈസ്റ്റ് ബംഗാളിനൊപ്പമുള്ള വിജയകരമായ ഏഴു വര്‍ഷങ്ങള്‍ക്ക് ശേഷം 2014ലാണ് ചെന്നൈയിന്‍ എഫ്‌സിയില്‍ ചേര്‍ന്നത്. ഈ സീസണില്‍ ഐഎസ്എല്‍ സെമിഫൈനലും, 2015ല്‍ കിരീടവും നേടിയ ടീമിനായി നിര്‍ണായക പങ്ക് വഹിച്ചു. മൂന്ന് സീസണുകള്‍ക്ക് ശേഷം ബെംഗളൂരു എഫ്‌സിയിലേക്ക് മാറിയ താരം ക്ലബ്ബിന്റെ 2018-19 ഐഎസ്എല്‍ കിരീടധാരണത്തിലും പ്രധാന സാനിധ്യമായി.

കേരള ബ്ലാസ്‌റ്റേഴ്‌സില്‍ ചേരുന്നതില്‍ ഞാന്‍ വളരെ ആവേശത്തിലാണെന്ന് ഹര്‍മന്‍ജോത് ഖബ്ര പ്രതികരിച്ചു. അത്യാവേശം നിറഞ്ഞ യെല്ലോ ആര്‍മിക്ക് വേണ്ടി കളിക്കാനുള്ള അവസരം, എന്റെ ഗെയിമിനോടുള്ള ഇഷ്ടത്തോടും അഭിനിവേശത്തോടും പൊരുത്തപ്പെടുന്നുണ്ട്. അഭിമാനത്തോടും ആകാക്ഷയോടും കൂടി കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ നിറങ്ങളണിയാനും, എന്റെ പുതിയ ടീമംഗങ്ങളെ കാണാനും, മുന്നോട്ടുള്ള യാത്രയ്‌ക്കുള്ള തയ്യാറെടുപ്പുകള്‍ ആരംഭിക്കാനും ഞാന്‍ അതിയായി ആഗ്രഹിക്കുന്നുവെന്നും ഹര്‍മന്‍ജോത് ഖബ്ര കൂട്ടിച്ചേര്‍ത്തു.

ഞങ്ങളുടെ ടീമിന് ആവശ്യമായ അനുഭവജ്ഞാനം നല്‍കാന്‍ കഴിയുന്ന താരമാണ് ഖബ്രയെന്ന് കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി സ്‌പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. ഞങ്ങള്‍ കാണാതെ പോയ പ്രധാന കാലാളിലൊന്നാണ് അദ്ദേഹമെന്ന് ഞാന്‍ വിശ്വസിക്കുന്നു. താരത്തിന്റെ അഭിനിവേശവും, വൈദഗ്ധ്യവും, സാരഥ്യവും ഉടനെ ഞങ്ങളുടെ ടീമില്‍ കൃത്യമായ സ്വാധീനമുണ്ടാക്കുമെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുവ, വിന്‍സി ബരേറ്റോ എന്നിവര്‍ക്ക് ശേഷം കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സി ഈ സീസണില്‍ കരാര്‍ ഒപ്പ് വയ്‌ക്കുന്ന നാലാമത്തെ പുതിയ താരമാണ് ഹര്‍മന്‍ജോത് ഖബ്ര.

Share
Tweet
SendShare

More News from this section

ദേശീയ ക്യാമ്പ് അനുവാദമില്ലാതെ വിട്ടു; ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്‌ക്ക് താല്‍ക്കാലിക വിലക്ക്

സഞ്ജുവും അഭിഷേകും ഓപ്പണര്‍മാരാകും? ഇന്ത്യയുടെ രണ്ടാം ടി20 പോരാട്ടം ഇന്ന്

ഇന്ത്യ-ഓസ്‌ട്രേലിയ അണ്ടര്‍-19 മത്സരം നടക്കുന്നതിനിടെ നരേന്ദ്ര മോദി സ്റ്റേഡിയത്തിന് ബോംബ് ഭീഷണി; സ്റ്റേഡിയത്തില്‍ സുരക്ഷാ പരിശോധന

വിഷ്ണു വിനോദ് ക്യാപ്റ്റന്‍; സച്ചിന്‍ ബേബിയും കുന്നുമ്മലും ടീമില്‍, രഞ്ജി ട്രോഫിയില്‍ കേരളത്തിന്റെ പോരാട്ടത്തിന് തുടക്കം

മൂന്ന് വര്‍ഷം, മൂന്ന് ഐസിസി കിരീടങ്ങള്‍; അജിത് അഗാര്‍ക്കറിന്റെ കാലാവധി അവസാനിച്ചു; നന്ദിയുമായി ബിസിസിഐയും ഗംഭീറും

വെസ്റ്റ് ഇന്‍ഡീസിനെതിരെ സെഞ്ചുറിയുടെ തിളക്കം; ടി20 റാങ്കിങ്ങില്‍ ശ്രേയസ് അയ്യര്‍ക്ക് വന്‍ കുതിപ്പ്

Latest News

രാത്രി പത്ത് വരെ ശക്തമായ മഴയ്‌ക്ക് സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ജയിക്കുമ്പോള്‍ സംവിധാനം ശരി, തോല്‍ക്കുമ്പോള്‍ അട്ടിമറിയെന്ന വാദം ശരിയല്ല; തെരഞ്ഞെടുപ്പ് കമ്മിഷന് പിന്തുണയുമായി 124 മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍; എസ്ഐആറിനെ അനുകൂലിച്ച് തുറന്ന കത്ത്

പത്മശ്രീ ഗുരുവായൂര്‍ ദൊരൈ അന്തരിച്ചു; വിടവാങ്ങിയത് കര്‍ണാടക സംഗീതത്തിലെ മൃദംഗ ചക്രവര്‍ത്തി

യുഎന്‍ സുരക്ഷാ കൗണ്‍സിലില്‍ ഇന്ത്യയ്‌ക്കും ആഫ്രിക്കയ്‌ക്കും അര്‍ഹമായ പ്രാതിനിധ്യം വേണം; എസ്. ജയശങ്കര്‍

ഓടുന്നതിനിടെ ഡ്രൈവര്‍ക്ക് ദേഹാസ്വാസ്ഥ്യം; നിയന്ത്രണം വിട്ട ബസ് ട്രാന്‍സ്ഫോര്‍മറിലിടിച്ചു

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദ്ദ സാധ്യത; കേരളത്തില്‍ മഴ മുന്നറിയിപ്പ്, നാല് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഫ്‌ലൈദുബായ് വിമാനം തട്ടിയെടുക്കാന്‍ ശ്രമിച്ച സംഭവം; എന്‍ഐഎ കേസെടുത്തു

യുദ്ധത്തിന്റെ മാറുന്ന മുഖം, മാറുന്ന ആഗോള ക്രമം; പ്രതിരോധ സേനയില്‍ അടിസ്ഥാനപരമായ മാറ്റങ്ങളെന്ന് രാജ്നാഥ് സിങ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies