മലപ്പുറം : പെരിന്തൽമണ്ണയിൽ നാലുവയസ്സുകാരിയെ പീഡിപ്പിച്ച പ്രതിയ്ക്കെതിരെ കേസ് എടുത്ത് പോലീസ്. കുട്ടിയുടെ അമ്മ ജില്ലാ പോലീസ് മേധാവിയ്ക്ക് നൽകിയ പരാതിയിലാണ് നടപടി. അയൽവാസിയായ യുവാവിനെതിരെയാണ് പോക്സോ നിയമ പ്രകാരം കേസ് എടുത്തത്. പോലീസ് വീട്ടിലെത്തി മൊഴിയും രേഖപ്പെടുത്തിയിട്ടുണ്ട്.
സംഭവത്തിൽ അമ്മ നൽകിയ പരാതി പോലീസ് ഇടപെട്ട് ഒത്തു തീർപ്പ് ആക്കിയിരുന്നു. ഇത് വലിയ വിവാദമായതോടെയാണ് പ്രതിയ്ക്കെതിരെ നടപടി സ്വീകരിച്ചത്. സ്റ്റേഷനിൽ നേരിട്ടെത്തി പരാതി നൽകിയിട്ടും കേസ് എടുക്കാതെ ഒത്തുതീർപ്പാക്കുകയായിരുന്നുവെന്ന് പെൺകുട്ടിയുടെ അമ്മ പറയുന്നു.
കേസ് കൊടുത്തപ്പോൾ ഒത്തു തീർപ്പായെന്ന് എഴുതി വിട്ടയച്ചു. ഒരു ലക്ഷം രൂപ തങ്ങൾ വാങ്ങിച്ചെന്നാണ് പോലീസുകാർ പ്രചരിപ്പിക്കുന്നതെന്നും കുട്ടിയുടെ അമ്മ പറഞ്ഞു. അതേസമയം കുട്ടിയെ പീഡിപ്പിച്ച കാര്യം പരാതിയിൽ പറഞ്ഞിട്ടില്ലെന്നാണ് പോലീസിന്റെ ന്യായീകരണം.
Comments