ശ്രീനഗർ : ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ. രണ്ട് ഭീകരരെ സുരക്ഷാ സേന വധിച്ചു. ശ്രീനഗറിലെ ധൻമാർ പ്രദേശത്തെ അലംദാർ കോളനിയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്.
ഇന്ന് രാവിലെയോടെയാണ് പ്രദേശത്ത് സുരക്ഷാ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ ആരംഭിച്ചത്. തുടർന്ന് രണ്ട് ലഷ്കർ ഇ ത്വായ്ബ ഭീകരരെ സൈന്യം വധിച്ചു. പ്രദേശം സുരക്ഷാ സേന വളഞ്ഞു. ഭീകരർ വേണ്ടിയുള്ള തിരച്ചിൽ പുരോഗമിക്കുകയാണെന്ന് കശ്മീർ ഐജിപി വിജയ് കുമാർ അറിയിച്ചു.
Comments