ശ്രീനഗർ : ജമ്മു കശ്മീരിൽ വീണ്ടും ഡ്രോൺ കണ്ടെത്തി. 12 മണിക്കൂറിനിടെ പ്രദേശത്ത് നാല് ഡ്രോണുകളാണ് കണ്ടെത്തിയത്. സാംബ, കത്വ എന്നീ ജില്ലകളിലെ വിവിധ ഭാഗങ്ങളിലായാണ് ഡ്രോൺ കണ്ടെത്തിയത്. ഇന്ന് പുലർച്ചെയോടെയാണ് രണ്ട് ഡ്രോണുകൾ കൂടി പ്രദേശത്ത് കണ്ടെത്തിയത്.
കഴിഞ്ഞ ദിവസം രാത്രിയും പ്രദേശത്ത് ഡ്രോൺ കണ്ടെത്തിയിരുന്നു. സാംബയിൽ രാത്രി 8.15 നും, കത്വയിലെ പൻസാറിൽ രാത്രി 8.05 നുമാണ് ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടത്. സൈന്യം വെടിവെച്ച് താഴെയിടാൻ ശ്രമിച്ചെങ്കിലും ഡ്രോണുകൾ തിരിച്ചു പറത്തുകയായിരുന്നു. പാകിസ്താൻ ഭാഗത്തേക്കാണ് ഡ്രോണുകൾ പോയതെന്ന് സൈനിക വൃത്തങ്ങൾ അറിയിച്ചു.
സൈനിക പ്രദേശങ്ങൾക്ക് സമീപമാണ് തുടർച്ചയായി ഡ്രോൺ സാന്നിധ്യം കണ്ടെത്തുന്നത്. അടുത്തിടെ ജമ്മുവിലെ വ്യോമ താവളത്തിൽ ഡ്രോൺ ആക്രമണം നടന്നിരുന്നു. ഇതിന് പിന്നാലെ പ്രദേശത്ത് ഡ്രോൺ കണ്ടെത്തുന്നത് നിത്യസംഭവമായിരിക്കുകയാണ്. ഇതിന്റെ ഭാഗമായി പ്രതിരോധ സേന സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
Comments