തിരുവനന്തപുരം : മുൻ ഗതാഗത മന്ത്രി കെ. ശങ്കര നാരായണ പിള്ള അന്തരിച്ചു. 77 വയസ്സായിരുന്നു. ഇന്നലെ രാത്രി 11.30 നായിരുന്നു അന്ത്യം.
രാത്രി നെടുമങ്ങാട് പഴവടയിലെ വീട്ടിൽ കുഴഞ്ഞു വീഴുകയായിരുന്നു. ഉടനെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
കോൺഗ്രസ് (എസ്) ന്റെ പ്രതിനിധിയായാണ് അദ്ദേഹം മന്ത്രിയായത്. എന്നാൽ പിന്നീട് പാർട്ടി വിട്ടിരുന്നു















