അഡ്രിയാന്‍ ലൂണ; അപ്രതീക്ഷിത സൈനിംഗുമായി ബ്ലാസ്റ്റേഴ്സ്
Wednesday, July 1 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Sports

അഡ്രിയാന്‍ ലൂണ; അപ്രതീക്ഷിത സൈനിംഗുമായി ബ്ലാസ്റ്റേഴ്സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 22, 2021, 03:27 pm IST
FacebookTwitterWhatsAppTelegram

കൊച്ചി: ഐഎസ്എല്‍ 2021-22 സീസണിന് മുന്നോടിയായി മധ്യനിര താരം അഡ്രിയാന്‍ നിക്കോളസ് ലൂണ റെറ്റാമറിനെ ടീമിലെത്തിച്ചതായി പ്രഖ്യാപിച്ച് കേരള ബ്ലാസ്റ്റേഴ്സ് എഫ്സി. രണ്ട് വര്‍ഷത്തെ കരാറിലാണ് ഉറുഗ്വേ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍, മെല്‍ബണ്‍ സിറ്റി എഫ്‌സിയില്‍ നിന്ന് കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സിക്കൊപ്പം ചേരുന്നത്.

കഴിഞ്ഞ എ ലീഗ് സീസണില്‍ മെല്‍ബണ്‍ സിറ്റിക്കായി 24 മത്സരങ്ങള്‍ കളിച്ച ലൂണ, മൂന്ന് ഗോളുകളും നാല് അസിസ്റ്റുകളും നേടിയിരുന്നു. ക്ലബ് അത്‌ലെറ്റിക്കോ പ്രോഗ്രെസോ, മോണ്ടെവിഡോ വാണ്ടറേഴ്‌സ്, ഉറുഗ്വേയിലെ ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിങ് എന്നീ ക്ലബ്ബുകളുടെ യൂത്ത് അക്കാദമികളിലായിരുന്നു കരിയര്‍ തുടക്കം. 2010ല്‍ ഡിഫെന്‍സര്‍ സ്‌പോര്‍ട്ടിങിന്റെ അണ്ടര്‍-19 ടീമിലേക്കും, ആദ്യടീമിലേക്കും സ്ഥാനക്കയറ്റം ലഭിച്ചു. സ്പാനിഷ് ക്ലബ്ബുകളായ എസ്പാന്‍യോള്‍, ജിംനാസ്റ്റിക്, സിഇ സബാഡെല്‍ എന്നിവര്‍ക്കായി വായ്പ അടിസ്ഥാനത്തില്‍ കളിച്ച് 2013ല്‍ ഡിഫെന്‍സറിലേക്ക് മടങ്ങിയെത്തി. ഉറുഗ്വേ ക്ലബ്ബിനൊപ്പമുള്ള രണ്ട് സീസണുകള്‍ക്ക് ശേഷം മെക്‌സിക്കോയില്‍ ടിബുറോണ്‍സ് റോജോസ്, വെനാഡോസ് എഫ്സി എന്നീ ക്ലബുകള്‍ക്കായി ബൂട്ടുകെട്ടി. 2019 ജൂലൈയിലാണ് ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റിയുമായി കരാറിലെത്തുന്നത്. രണ്ടു വര്‍ഷത്തിലേറെ നീണ്ട കരിയറില്‍ മെല്‍ബണ്‍ ക്ലബ്ബിനായി 51 മത്സരങ്ങള്‍ കളിച്ചു.

മുന്‍ ഉറുഗ്വേ അണ്ടര്‍-17, അണ്ടര്‍-20 താരമായ 29കാരന്‍, ഇരു വിഭാഗങ്ങളിലായി 19 മത്സരങ്ങളില്‍ ദേശീയ ജഴ്‌സി അണിഞ്ഞു. 2009ല്‍ ഫിഫ അണ്ടര്‍-17 ലോകകപ്പിലും, 2011ല്‍ ഫിഫ അണ്ടര്‍-20 ലോകകപ്പിലും കളിച്ച താരം രണ്ട് ടൂര്‍ണമെന്റുകളിലും ഓരോ ഗോള്‍ വീതം നേടിയിരുന്നു. 11 വര്‍ഷത്തിലേറെ നീണ്ട ക്ലബ് കരിയറില്‍ ഇതുവരെ എല്ലാ ക്ലബ്ബുകള്‍ക്കുമായി 336 മത്സരങ്ങളില്‍ പന്തുതട്ടി. 47 ഗോളുകളും 46 അസിസ്റ്റുകളും ഈ അറ്റാക്കിങ് മിഡ്ഫീല്‍ഡര്‍ സ്വന്തം പേരില്‍ കുറിക്കുകയും ചെയ്തു.

അഡ്രിയാന്‍ ലൂണ മികച്ച കഴിവുള്ള താരമാണെന്നും, ഇത് ഞങ്ങളുടെ ടീമിനെ സുശക്തമാക്കുമെന്ന് ഉറപ്പുണ്ടെന്നും കേരള ബ്ലാസ്റ്റേഴ്‌സ് എഫ്സി സ്പോര്‍ട്ടിങ് ഡയറക്ടര്‍ കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു. മികച്ച പ്ലേമേക്കറും എളുപ്പമല്ലാത്ത ഇടങ്ങളില്‍ വൈദഗ്ധ്യം കാണിക്കുന്ന ആളെന്നതിലുമുപരി, ടീം പ്രകടനത്തില്‍ എല്ലായ്‌പോഴും ശ്രദ്ധിക്കുന്ന കഠിനാധ്വാനിയായ താരമാണ് അഡ്രിയാന്‍ എന്നത് ഞാന്‍ ഇഷ്ടപ്പെടുന്നു. താരത്തെ കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് ഞാന്‍ സ്വാഗതം ചെയ്യുന്നുവെന്നും കരോലിസ് സ്‌കിന്‍കിസ് പറഞ്ഞു.

രാജ്യത്തെ മികച്ച ആരാധകരുള്ള, മഹത്തായ കുടുംബമെന്ന് സംശയമേതുമില്ലാതെ പറയാവുന്ന കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം ചേരുന്നതില്‍ ഏറെ സന്തോഷമുണ്ടെന്ന് അഡ്രിയാന്‍ ലൂണ പ്രതികരിച്ചു. പരിശീലനത്തിനും, ടീമംഗങ്ങളെയും എല്ലാ ടെക്‌നിക്കല്‍ സ്റ്റാഫുകളെയും കണ്ടുമുട്ടാനും ഞാന്‍ ആഗ്രഹിക്കുന്നുവെന്നും ലൂണ പറഞ്ഞു.

കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഈ സീസണില്‍ കരാറൊപ്പിടുന്ന ആദ്യ വിദേശ താരവും, സഞ്ജീവ് സ്റ്റാലിന്‍, ഹോര്‍മിപാം റുവ, വിന്‍സി ബരേറ്റോ, ഹര്‍മന്‍ജോത് ഖബ്ര എന്നിവര്‍ക്ക് ശേഷം ടീമിലെത്തുന്ന അഞ്ചാമത്തെ താരവുമാണ് അഡ്രിയാന്‍ ലൂണ.

ShareTweetSendShare

More News from this section

2027 ലോകകപ്പും 2028 ഒളിമ്പിക്‌സും ലക്ഷ്യം; ബംഗളൂരുവിലേക്ക് താമസം മാറ്റി ഹാര്‍ദിക് പാണ്ഡ്യ

വമ്പന്മാര്‍ക്ക് ഒരേ ദിവസം മടക്കടിക്കറ്റ്; ജര്‍മ്മനിയെ വീഴ്‌ത്തി പാരഗ്വായ്; നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് മൊറോക്കോ

‘സ്വീപ്പര്‍-കീപ്പര്‍’ യുഗം അവസാനിച്ചു; അന്താരാഷ്‌ട്ര ഫുട്‌ബോളില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് ജര്‍മ്മന്‍ ഫുട്‌ബോളിലെ ഇതിഹാസ ഗോള്‍കീപ്പര്‍ മാനുവല്‍ ന്യൂയര്‍

റാങ്കിങ് തിരിച്ചടിയായി; ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ നിന്ന് ഇന്ത്യ പുറത്ത്; പകരം ഫിലിപ്പീന്‍സ്

ജപ്പാന്‍ പൊരുതി, ബ്രസീല്‍ ജയിച്ചു; ഇഞ്ചുറി ടൈം ഗോളില്‍ കാനറികള്‍ക്ക് പ്രീക്വാര്‍ട്ടര്‍ ടിക്കറ്റ്

ജനിക്കും മുമ്പേ കുഞ്ഞിനെ നഷ്ടമായി; വേദനയ്‌ക്കിടയിലും ടീമിനായി ഗാക്പോയുടെ ഗോള്‍; ആഘോഷിക്കാതെ താരം

Latest News

പശ്ചിമേഷ്യയിലെ സംഘര്‍ഷാവസ്ഥ; ഇറാന്‍ പ്രസിഡന്റുമായി ഫോണില്‍ സംസാരിച്ച് പ്രധാനമന്ത്രി മോദി

അവസാന ശ്വാസത്തിലും കടമ മറന്നില്ല; ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടപ്പോള്‍ വാഹനം സുരക്ഷിതമായി ഒതുക്കി കുട്ടികളെ സുരക്ഷിതമാക്കി; സ്‌കൂളില്‍ വിവരം അറിയിച്ചശേഷം വാന്‍ ഡ്രൈവര്‍ കുഴഞ്ഞ് വീണ് മരിച്ചു

ചരിത്രം കുറിച്ച് ഇന്ത്യയുടെ സ്വകാര്യ റോക്കറ്റ്; ശ്രീഹരിക്കോട്ടയില്‍ വിക്രം-1 സജ്ജം, ബഹിരാകാശ രംഗത്ത് പുതിയ അധ്യായം

അമര്‍നാഥ് യാത്രയ്‌ക്ക് മുന്‍പ് വന്‍ ഭീകരവിരുദ്ധ ഓപ്പറേഷനുമായി സുരക്ഷാസേന; ലഷ്‌കര്‍-ജെയ്‌ഷെ ശൃംഖലയിലെ പ്രധാന കണ്ണി ഹാജി ലത്തീഫ് പിടിയില്‍

ഭാര്യയ്‌ക്ക് ഭര്‍ത്താവിനേക്കാള്‍ ഉയര്‍ന്ന വരുമാനമുണ്ടെങ്കില്‍ ജീവനാംശം വേണ്ട; നിര്‍ണായക വിധിയുമായി കര്‍ണാടക ഹൈക്കോടതി

അതിതീവ്ര മഴ മുന്നറിയിപ്പ്; കാസര്‍കോട് ജില്ലയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നാളെ അവധി

മലയാള മനോരമ മുന്‍ സീനിയര്‍ ഫോട്ടോഗ്രാഫര്‍ പി.ആര്‍. ദേവദാസ് അന്തരിച്ചു

അധികാരം ദുരുപയോഗം ചെയ്ത് ജനങ്ങളുടെ ഭൂമി കൈയ്യേറി; അവരെ ചൂഷണം ചെയ്തു; സമാജ് വാദി പാര്‍ട്ടിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യോഗി ആദിത്യനാഥ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies