ആലപ്പുഴ : ആദിക്കാട്ടുകുളങ്ങരയിൽ കഞ്ചാവ് ചെടികൾ കണ്ടെത്തി. മേട്ടുംപുറം കനാൽ ഭാഗത്തായാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. ചെടികൾ പോലീസ് കസ്റ്റഡിയിൽ എടുത്തു.
നാട്ടുകാരാണ് ചെടികൾ ആദ്യം കണ്ടത്. ഉടനെ വിവരം നൂറനാട് എക്സൈസ് റേഞ്ച് ഓഫീസറെ വിവരം അറിയിക്കുകയായിരുന്നു. എക്സൈസ് സംഘം നടത്തിയ പരിശോധനയിൽ കഞ്ചാവ് ചെടികളാണെന്ന് സ്ഥിരീകരിച്ചു.
വളർത്തുന്ന ചെടികളാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാസം ശുചീകരണ പ്രവർത്തനങ്ങൾക്കിടെ ഇവിടെ നിന്നും കഞ്ചാവ് പൊതികൾ കണ്ടെടുത്തിരുന്നു.
Comments