ടോക്കിയോ: ഒളിംപിക്സ്അമ്പെയ്തിൽ പ്രതീക്ഷ നൽകി അമ്പെയ്തിൽ പുരുഷ ടീമിന്റെ മുന്നേറ്റം. പ്രവീൺ ജാദവ്, അതാനുദാസ്, തരുൺദീപ് റായ് എന്നിവരടങ്ങുന്ന സംഘമാണ് ക്വാർട്ടറിലേക്ക് കടന്നത്. കസാഖിസ്താന്റെ അബ്ദുലിൻ ഇലാഫത്, ഗാൻകിൻ ഡെന്നീസ്, മുസായേവ് സാൻഷർ സംഘത്തെയാണ് 6-2ന് ഇന്ത്യൻ നിര പരാജയപ്പെടുത്തിയത്. യുമനോഷുമാ സ്റ്റേഡിയ ത്തിലാണ് മത്സരം നടക്കുന്നത്.
തുടക്കത്തിൽ 10-9-9 എന്ന് പോയിന്റ് നേടിയാണ് കസാഖിസ്താൻ ടീം മികച്ച മുന്നേറ്റം നടത്തി യത്. ആദ്യ ഘട്ടത്തിൽ 8-8-10 എന്ന നിലയിൽ ഇന്ത്യൻ നിര പിന്നിലായിരുന്നു. ആദ്യ റൗണ്ടിലെ തോൽവി രണ്ടാം റൗണ്ടിൽ പരിഹരിച്ചാണ് ഇന്ത്യ മുന്നേറിയത്. പത്തു പോയിന്റുകൾ രണ്ടാം റൗണ്ടിലും മൂന്നാം റൗണ്ടിലും കരസ്ഥമാക്കിയാണ് ഇന്ത്യ ക്വാർട്ടർ ഉറപ്പിച്ചത്. ക്വാർട്ടറിൽ ശക്തരായ ദക്ഷിണ കൊറിയക്കെതിരെയാണ് ഇന്ത്യയുടെ പോരാട്ടം.
Comments