കുവൈറ്റ് സിറ്റി – പാലക്കാട് സ്വദേശി ജോഷി പീറ്റര്‍ (48) ഹൃദയാഘാതത്തെ തുടര്‍ന്ന് അദാൻ ആശുപത്രിയിൽ നിര്യാതനായി. പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് (പൽപക്ക്) മംഗഫ് യൂണിറ്റ് -1 കൺവീനറായി പ്രവര്‍ത്തിച്ചിരുന്നു. ഭാര്യ സീനിയ ജോഷി. റിയ, റെനിന് എന്നിവര്‍ മക്കളാണ്. ജോഷിയുടെ ആകസ്മിക വിയോഗത്തിൽ പല്‍പക് കുവൈറ്റ് അനുശോചനം അറിയിച്ചു.
Comments