ടോക്കിയോ: ഒളിമ്പിക്സിൽ ഇന്ത്യക്കായി ഫെൻസിംഗിൽ ചരിത്രം കുറിച്ച ഭവാനി ടോക്കിയോവിൽ നിന്നും മടങ്ങി. ഫെൻസിംഗിൽ ആദ്യമായി യോഗ്യത നേടുന്ന ഇന്ത്യൻ താരമെന്ന നേട്ടമാണ് ഭവാനി ദേവി നേടിയത്. ടോക്കിയോവിൽ രണ്ടാം റൗണ്ടിലേക്ക് മുന്നേറിയത് അതിശക്തരായ എതിരാളിയെ തോൽപ്പിച്ചായിരുന്നു എന്നതും രാജ്യത്തിന്റെ അഭിമാനം ഉയർത്തുന്നു.
ആദ്യ റൗണ്ടിൽ ടുണീഷ്യയുടെ നദിയ ബെൻ അസസിസിയെ 15-3ന് തകർത്താണ് ഭവാനി ഫെൻസിംഗിൽ മുന്നേറിയത്. റിയോ ഒളിമ്പിക്സിലെ സെമി ഫൈനൽ താരം ഫ്രാൻസിന്റെ ബ്രൂനെറ്റി നോടാണ് 15-7ന് 27 കാരിയായ ഭവാനി തോൽവി സമ്മതിച്ചത്.
തന്റെ ആദ്യ ഒളിമ്പിക്സ് പ്രവേശനത്തിൽ എല്ലാ പരിശ്രമവും നടത്തിയെന്നും രാജ്യത്തിന്റെ പ്രാർത്ഥന തനിക്ക് എന്നും കരുത്താണെന്നും ചെന്നൈ സ്വദേശിനി ഭവാനി ദേവി പറഞ്ഞു. ഫെൻസിംഗ് ഇനത്തിൽ ഭവാനി ലോകോത്തര താരമായി മാറുമെന്നും പരിശീലകർ ഉറപ്പിച്ച് പറയുന്നു. ഇറ്റലിയിലാണ് ഭവാനിയുടെ പരിശീലനം.
Comments