ലക്നൗ : ഉത്തർപ്രദേശിൽ ക്ഷേത്രങ്ങളുടെ സുരക്ഷ വർദ്ധിപ്പിച്ചു. ഭീകരാക്രമണം നടത്തുമെന്ന ഭീഷണി കത്ത് ലഭിച്ചതിന് പിന്നാലെയാണ് സുരക്ഷ വർദ്ധിപ്പിച്ചത്. പ്രധാന ക്ഷേത്രങ്ങളിലെല്ലാം കൂടുതൽ പോലീസിനെ വിന്യസിച്ചു.
വൈകീട്ടോടെയാണ് ഉത്തർപ്രദേശ് പോലീസിന് ക്ഷേത്രങ്ങൾ ആക്രമിക്കുമെന്ന് ഭീഷണി മുഴക്കിക്കൊണ്ടുള്ള കത്ത് ലഭിച്ചത്. കത്തുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ പോലീസ് പുറത്തുവിട്ടിട്ടില്ല. സംഭവത്തിൽ പോലീസ് ശക്തമായ അന്വേഷണം ആരംഭിച്ചു.
കത്ത് കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം പുരോഗമിക്കുന്നത്. കത്തിന്റെ ഉറവിടം കണ്ടെത്താനാണ് നിലവിലെ ശ്രമം. ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിൽ വാഹന പരിശോധന ഉൾപ്പെടെ ശക്തമാക്കിയിട്ടുണ്ട്. സംശയം തോന്നുന്നവരെ പോലീസ് കസ്റ്റഡിയിൽ എടുത്ത് ചോദ്യം ചെയ്യുന്നുണ്ട്.
Comments