ടോക്കിയോ: ഒളിംപിക്സ് വനിതാ ടെന്നീസ് സ്വർണ്ണം സ്വിസ് താരത്തിന്. വനിതാ സിംഗിൾസിൽ സ്വിറ്റ്സർലന്റ് താരം ബെലിന്ദ ബെൻസിക്കിനാണ് സ്വർണ്ണം. ഫൈനലിൽ ചെക് റിപ്പബ്ലിക്കിന്റെ വോണ്ട്രോസോവയെ മൂന്ന് സെറ്റ് നീണ്ട പോരാട്ടത്തിലാണ് ബെലിന്ദ തോൽപ്പിച്ചത്.
ആദ്യ സെറ്റ് 7-5ന് കയ്യിലാക്കിയ ബെലീന്ദയ്ക്കെതിരെ 2-6ന് വോണ്ട്രസോവ തിരിച്ചടിച്ചു. എന്നാൽ മൂന്നാം സെറ്റ് 6-3ന് അനായാസം നേടിക്കൊണ്ടാണ് ബലീന്ദ ആദ്യ ഒളിംപിക്സ് സ്വർണ്ണം നേടിയത്.
ഉക്രെയിനിന്റെ എലീന സ്വിറ്റോലീനയ്ക്കാണ് വെങ്കലം. കസാഖിസ്താന്റെ എലീന റയ്ബാകിനയെ കീഴടക്കിയാണ് ഉക്രെയിൻ താരം ഒളിംപിക്സ് മെഡൽ സ്വന്തമാക്കിയത്.
Comments