പുഴുവരിച്ച് നശിച്ചു; വിവിധഭാഷാ തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിച്ച അരി കുഴിച്ചു മൂടി
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

പുഴുവരിച്ച് നശിച്ചു; വിവിധഭാഷാ തൊഴിലാളികൾക്ക് വിതരണത്തിനായി എത്തിച്ച അരി കുഴിച്ചു മൂടി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 2, 2021, 04:51 pm IST
Facebook
Twitter
WhatsAppTelegram

കോഴിക്കോട് : വിവിധഭാഷ തൊഴിലാളികൾക്ക് വിതരണം ചെയ്യാനെത്തിച്ച അരി പുഴുവരിച്ച് നശിച്ചു. അരി ഉപയോഗശൂന്യമായതോടെ മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് കുഴിച്ചുമൂടി. മുക്കം കാരശ്ശേരി പഞ്ചായത്തിലാണ് സംഭവം.

2018 ലെ പ്രളയകാലത്ത് സംസ്ഥാനത്ത് കുടുങ്ങിയ വിവിധ ഭാഷാ തൊഴിലാളികൾക്ക് വിതരണം ചെയ്യുന്നതിന് വേണ്ടിയാണ് അരി എത്തിച്ചത്. ജില്ലാ ഭരണകൂടത്തിന്റേതായിരുന്നു നടപടി. എന്നാൽ ജോലി നഷ്ടമായതിനെ തുടർന്ന് ഭൂരിഭാഗം തൊഴിലാളികളും സ്വന്തം നാടുകളിലേക്ക് മടങ്ങിപ്പോയി. ഇതോടെ വിതരണത്തിനായി എത്തിച്ച അരി ബാക്കിയാകുകയായിരുന്നു.

തുടർന്ന് പഞ്ചായത്തിലെ സാംസ്‌കാരിക നിലയത്തിൽ സൂക്ഷിച്ച അരി തിരിച്ചെടുക്കാൻ സിവിൽ സപ്ലൈസ് വകുപ്പിനോട് അന്നത്തെ ഭരണ സമിതി അംഗങ്ങൾ  ആവശ്യപ്പെട്ടു. എന്നാൽ മുഴുവൻ അരിയും തിരിച്ചെടുത്തില്ല. ഇക്കാര്യം ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ കുഷ്ഠരോഗ ആശുപത്രിയിലേക്കും, അനാഥാലയത്തിനും വീതിച്ച് നൽകാനായിരുന്നു അധികൃതരുടെ നിർദ്ദേശമെന്ന് ഭരണ സമിതി അംഗങ്ങൾ പറയുന്നു.

ഇത് പ്രകാരം വിതരണം ചെയ്തിട്ടും 18 ചാക്ക് അരി ബാക്കിവന്നു. ഇതാണ് ഉപയോഗ ശൂന്യമായത്. കാലപ്പഴക്കം വന്നതോടെ അരിയുടെ ഗുണനിലവാരം പരിശോധിക്കാൻ സിവിൽ സപ്ലൈസ് വകുപ്പ് സാമ്പിളുകൾ സർക്കാർ ലാബിലേക്ക് അയച്ച് പരിശോധിച്ചു. കാലിത്തീറ്റ നിർമ്മാണത്തിന് പോലും അരി ഉപയോഗിക്കാൻ സാധിക്കില്ലെന്നായിരുന്നു ലാബിൽ നിന്നുള്ള റിപ്പോർട്ട് . ഇതേ തുടർന്നാണ് മുഴുവൻ അരിയും കുഴികുത്തി മൂടിയത്.

Tags: migrant workersricekozhikod
Share
Tweet
SendShare

More News from this section

ആലപ്പുഴയിൽ ദമ്പതികളുടെ ആറാമത്തെ കുട്ടിയായ രണ്ടുവയസ്സുകാരൻ മരിച്ചു; പോഷകാഹാരക്കുറവെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്,

പ്രായപൂർത്തിയാകാത്ത കുട്ടിക്കെതിരെ അശ്ലീല പരാമർശമെന്ന് പരാതി; യൂട്യൂബർ മുംതാസ് അബ്ദുൽ സലാം അറസ്റ്റിൽ

‘ഓപ്പറേഷൻ സ്പാ’, സംസ്ഥാനത്തുടനീളം 586 കേന്ദ്രങ്ങളിൽ മിന്നൽ പരിശോധന; 14 കേസുകൾ, അഞ്ച് പേർ അറസ്റ്റിൽ, ചട്ടം ലംഘിച്ച 44 സ്ഥാപനങ്ങൾക്ക് നോട്ടീസ്

വാമനപുരം നദിയിൽ ചാടിയ യുവതിയുടെ മൃതദേഹം കണ്ടെത്തി; മുദാക്കൽ സ്വദേശി അർച്ചന മരിച്ചത് ശനിയാഴ്ച

എന്റെ കുഞ്ഞിന്റെ ഭാവിയോർത്ത് വിഷമമുണ്ട്, മരിച്ച കുഞ്ഞുങ്ങളെ ഓർത്തും സങ്കടമുണ്ട്’; നെടുമ്പാശേരി അപകടക്കേസിൽ സുഹൈലിന്റെ മാതാവ് നൂഹ സജീവ്

മദ്യപിച്ച് വാഹനമോടിച്ച 6,199 പേർക്കെതിരെ കേസ്;ഏറ്റവും കൂടുതൽ എറണാകുളം റൂറലിൽ

Latest News

രാമനാഥസ്വാമി ക്ഷേത്രത്തിലേക്കും ധനുഷ്കോടിയിലേക്കും യാത്ര എളുപ്പമാകും; രാമേശ്വരത്ത് വിമാനത്താവളത്തിന് അനുമതി തേടി തമിഴ്‌നാട്

ആർത്തവ ശുചിത്വം മൗലികാവകാശം; വിധി നടപ്പാക്കാത്ത സംസ്ഥാനങ്ങൾക്ക് കോടതിയലക്ഷ്യ മുന്നറിയിപ്പുമായി സുപ്രീം കോടതി

PATHMANABHA SWAMI TEMPLE

പത്മനാഭസ്വാമിയുടെ ആറാട്ട് ഘോഷയാത്ര റൺവേയിലൂടെ; തിരുവനന്തപുരം വിമാനത്താവളം അഞ്ച് മണിക്കൂർ അടച്ചിടും

ബേക്കറിയിലെ ഹോർട്ടിവൈൻ വിൽപ്പന വിവാദം; എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി.കെ. അനിൽകുമാറിനെ മാറ്റി

വിജയദശമി ചടങ്ങുകളെ അട്ടിമറിക്കാൻ നീക്കം, സർക്കാർ അവധി നൽകിയിട്ടുംപൂജവെപ്പ് ദിനത്തിൽ പുസ്തകോത്സവം;ആചാരങ്ങളെ തകർക്കാൻ ഇടത്–വലത് കൂട്ടുകെട്ട്: ലൈബ്രറി കൗൺസിലിനെതിരെ അഡ്വ. അനിൽ വിളയിൽ

മതപരിവർത്തനത്തിന് ശേഷവും സംവരണം വേണം; സുപ്രീം കോടതി വിധിക്കെതിരെ സിപിഎം, ഭരണഘടനാ ഭേദഗതി ആവശ്യപ്പെട്ടു

നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെ, സിഎംആർഎൽ–എക്സാലോജിക് കേസ്; ഇഡി നോട്ടീസ് സ്വന്തം തീരുമാനമെന്ന് ചെന്നിത്തല

ബെവ്കോയിൽനിന്ന് വൈൻ ബേക്കറിയിലേക്ക്; ചാലക്കുടിയിലെ വിൽപ്പനാനുമതിയിൽ വിവാദം,മുഖംരക്ഷിക്കാൻ നടപടി കടുപ്പിച്ച് സർക്കാർ

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies