ശ്രീനഗർ: ജമ്മുകശ്മീർ മേഖലയിൽ കരസേന ഹെലികോപ്റ്റർ തകർന്ന് വൈമാനികന് വീരമൃത്യു. ജമ്മുകശ്മീരിലെ കത്വാ ജില്ലയിലെ ലഖൻപൂരിലെ രഞ്ജിത് സാഗർ ഡാമിലാണ് ഹെലികോപ്റ്റർ തകർന്നു വീണത്. രണ്ടു വൈമാനികരാണ് ഹെലികോപ്റ്ററിലുണ്ടായിരുന്നത്.
എച്ച്.എ.എല്ലിന്റെ ധ്രുവ് ഹെലികോപ്റ്ററാണ് തകർന്നത്. അപകടമുണ്ടായ ഉടനെ വൈമാനികരെ പ്രദേശവാസികളും ദേശീയ ദുരന്തനിവാരണ സേനയുമാണ് രക്ഷാ പ്രവർത്തനം നടത്തിയത്. രണ്ടു വൈമാനികരേയും ആശുപത്രിയി ലെത്തിച്ചെങ്കിലും ഒരാളുടെ ജീവൻ രക്ഷിക്കാനായില്ല. ഒരാളുടെ നില ഗുരതരമാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. സാങ്കേതിക തകരാറാകാം അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.
Comments