ടോക്കിയോ: ഒളിമ്പിക്‌സിൽ മെഡൽ ഉറപ്പിക്കാൻ ഇന്ത്യക്കിന്ന് പോരാട്ടം. ഹോക്കിയിൽ ഇന്ത്യൻ വനിതകളും ബോക്‌സിംഗിൽ ലവ്‌ലീന ബോർഗോ ഹൈനുമാണ് സെമി ഫൈനലിൽ പോരാടുന്നത്.
ഹോക്കിയിൽ ഇന്ത്യൻ നിര സെമിയിൽ അർജ്ജന്റീനയോടാണ് ഏറ്റുമുട്ടുന്നത്. കരുത്തരായ ഓസ്‌ട്രേലിയയെ ഏക ഗോളിന് തകർത്താണ് ഇന്ത്യ അവിശ്വസനീയ മുന്നേറ്റം നടത്തിയത്.
ബോക്‌സിംഗിൽ ലോകചാമ്പ്യനായ ബുസേനാസ് സർമനേലിയിയെയാണ് 69 കിലോ ഗ്രാം വിഭാഗത്തിൽ ലവ്‌ലീന നേരിടുന്നത്. അസമിൽ നിന്നും ഒളിമ്പിക്‌സ് മെഡൽ ഉറപ്പിക്കുന്ന ആദ്യ താരമാണ് ലവ്‌ലീന. ചൈനയുടെ നീൻ ചിൻ ചെന്നിനെയാണ് സെമിയിൽ ലവ്‌ലിന ഇടിച്ചിട്ടത്.















