തിരുവനന്തപുരം : സഹകരണ മന്ത്രി വി.എൻ വാസവന്റെ ആരോഗ്യനില തൃപ്തികരം. തിരുവനന്തപുരം മെഡിക്കൽ കോളേജിൽ നിന്നും അദ്ദേഹത്തെ ഡിസ്ചാർജ് ചെയ്തു്. ഇന്നലെ ഉച്ചയോടെയായിരുന്നു മന്ത്രിയെ ശാരീരിക വിഷമതകളെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
നിയമസഭാ സമ്മേളനത്തിന് ശേഷം ഔദ്യോഗിക വസതിയിലേക്ക് മടങ്ങുന്നതിനിടെയായിരുന്നു ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. രക്ത സമ്മർദ്ദം കുറഞ്ഞതാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ഡോക്ടർമാർ അറിയിച്ചു.
Comments