ചൈന : കൊറോണ വ്യാപനത്തെ തുടർന്ന് ബീജിംഗിൽ പുതിയ യാത്രാ നിയന്ത്രണം എർപ്പെടുത്തി. രോഗസാധ്യത കൂടുതലുളള മേഖലയിലെ ജനങ്ങൾക്ക് ട്രെയൻ ഫ്ളൈറ്റ് ടിക്കറ്റുകൾ നൽകില്ല. ഹെൽത്ത് കോഡ് വഴിയാണ് യാത്ര എർപ്പെടുത്തുക. മഞ്ഞ പച്ച നിറത്തിലാണ് കാർഡുകൾ നൽക്കുക.
രോഗവ്യാപനം കൂടുതലുളള മേഖലയിൽ മഞ്ഞ കോഡും കുറവുളള മേഖലയിൽ പച്ച കോഡുമാണ് നൽക്കുക. പച്ച കോഡുളള ആളുകൾക്ക് മാത്രമാണ് യാത്രാനുമതി. കൊറോണ പ്രതിസന്ധിമൂലം ഫ്ളൈറ്റുകൾ 15 സിറ്റികൾ വഴി നിരോധിച്ചതായും – കൊറോണ ഹോട്ട് സ്പോട്ടുകളായ 15 നഗരങ്ങളിൽ വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്തിയതായി ബീജിംഗ് അന്താരാഷ്ട്ര വിമാനത്താവള അധികൃതരും അറിയിച്ചു.
കൊറോണ വ്യാപനം കുടിയ സാഹചര്യത്തിൽ ബീജിംഗ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ മാറ്റിവച്ചതായി പ്രദേശിക വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തിരുന്നു. ആഗസ്റ്റ് 14 മുതൽ 21 വരെ നടത്താനിരുന്ന ഫിലിം ഫെസ്റ്റിവൽ കൊറോണയുടെ പശ്ചാത്തലത്തിലാണ് മാറ്റിവച്ചത്.
Comments