വ്യത്യസ്തമായ അഭിനയ ശൈലി കൊണ്ട് പ്രേക്ഷക മനസില്‍ ഇടം കണ്ടെത്തിയ താരമാണ് ഫഹദ് ഫാസില്‍. ഇന്ന് മുപ്പത്തിയൊന്‍പതാം പിറന്നാളാഘോഷിക്കുന്ന ഫഹദിന് ആശംസയും സമ്മാനവുമൊരുക്കിയിരിക്കുകയാണ് പുഷ്പ ടീം. പുഷ്പയില്‍ വില്ലനായിട്ടാണ് ഫഹദ് എത്തുന്നത്. തന്റെ പ്രതിയോഗിയ്ക്ക് പുഷ്പ ആശംസകളേകുന്നു എന്ന കുറിപ്പോടെയാണ് അണിയറ പ്രവര്‍ത്തകര്‍ സ്പെഷ്യല്‍ പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.
അല്ലു അര്ജുന് രക്തചന്ദന കടത്തുകാരനായ പുഷ്പരാജായിട്ടാണ് ചിത്രത്തില്‍ എത്തുന്നത്. എവിള്‍ വാസ് നോട്ട് സോ ഡേഞ്ചറസ് എന്ന ക്യാപ്ഷനോടെ തീക്ഷ്ണമായി നോക്കുന്ന ഫഹദിന്റെ ഒരു കണ്ണും ഉള്‍പ്പെടുത്തിയാണ് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുന്നത്.ആര്യ എന്ന ചിത്രത്തിലൂടെ അല്ലു അര്‍ജുനെ സൂപ്പര്‍താരമാക്കിയ സുകുമാര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പുഷ്പ.
ചിത്രം ഈ വര്‍ഷം ക്രിസ്തുമസ് റിലീസായി തീയേറ്ററുകളിലെത്തുമെന്ന് കഴിഞ്ഞ ആഴ്ചയാണ് പ്രഖ്യാപിച്ചത്. മൈത്രി മൂവി മേക്കേഴ്സിന്റെയും മുട്ടംസെട്ടി മീഡിയയുടെയും ബാനറില്‍ നവീന്‍ യെര്‍നേനിയും വൈ രവിശങ്കറും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്.
Comments