‘ന്യു ഫോറെവർ’ എന്ന ബ്രാൻഡ് വാഗ്ദാനം പാലിച്ച് ടാറ്റാ മോട്ടർസിന്റെ ഏറ്റവും പുതിയ ടിയാഗോ എൻആർജി പുറത്തിറക്കി. വ്യത്യസ്തമായി ജീവിക്കാനാഗ്രഹിക്കുന്നവർക്ക് വേണ്ടി പ്രത്യേകം സജ്ജീകരിച്ച വാഹനമാണിത്. അർബ്ബൻ ടഫ്റോഡർ എന്ന നിലയിൽ ഒരു എസ്യൂവി പ്രചോദിത രൂപകൽപന നൽകിയെന്നതിലുപരി, വാഹനപ്രേമികൾക്ക് ടഫ് റോഡ് അനുഭവം ലഭിക്കുന്നതിനായി ഉയർന്ന ഗ്രൗണ്ട് ക്ലിയറൻസും നൽകിട്ടുണ്ട്.
യാത്രാസുഖങ്ങൾക്കൊപ്പം യാത്രക്കാരുടെ സുരക്ഷയുടെ കാര്യത്തിലും ഒട്ടും പിന്നിലല്ല ഈ വാഹനം. ജിഎൻസിഎപി നൽകുന്ന 4-സ്റ്റാർ സുരക്ഷയും വാഹനത്തിനുണ്ട്. നാല് ആകർഷകമായ നിറങ്ങളിലാണ് ടിയാഗോ എൻആർജി ലഭിക്കുന്നത്.
ഫോറസ്റ്റ് ഗ്രീൻ, ഫയർ റെഡ്, സ്നോ വൈറ്റ്, ക്ലൗഡി ഗ്രേ എന്നിവയാണ് നാല് നിറങ്ങൾ. 6,57,000 രൂപയാണ് വാഹനത്തിന്റെ എക്സ് ഷോറൂം വില.
പേരുപോലെ തന്നെ ഊർജ്ജസ്വലമായ പ്രകടനം കാഴ്ച വയ്ക്കാൻ ടിയാഗോ എൻആർജിക്ക് കഴിയും എന്ന് ടാറ്റാ മോട്ടർസ് സേൽസ് ആൻഡ് മാർക്കറ്റിംഗ് വൈസ് പ്രസിഡന്റ് രാജൻ അംബ പറഞ്ഞു. എസ്യൂവികൾ ധാരാളമായി കാണപ്പെടുന്നുണ്ടെങ്കിലും എൻആർജി പുതിയ അനുഭവമായിരിക്കും. ജനങ്ങളുടെ പ്രിയപ്പെട്ട ഹാച്ച് ബാക്കായ ടിയാഗോയുടെ പുതിയ പതിപ്പിന്റെ സവിശേഷതകളെ കുറിച്ചും ആകർഷണീയതയെ കുറിച്ചും ഈ മോഡൽ ജനങ്ങളിലേക്ക് എത്തിക്കുന്നതിന്റെ സന്തോഷവും അദ്ദേഹം പങ്കുവച്ചു.
ടാറ്റയുടെ മറ്റു വണ്ടികളെപോലെ ടിയാഗോ എൻആർജിയും വൻ ജനപിന്തുണ നേടുമെന്ന പ്രതീക്ഷയിലാണ് ടാറ്റാ. വാഹനത്തിൽ വൻ വിശ്വാസമർപ്പിച്ചിരിക്കുകയാണ് കമ്പനിയെന്നും അദ്ദേഹം വ്യക്തമാക്കി.















