തൃശ്ശൂർ : വിവാദ ഉത്തരവിന്റെ മറവിൽ ചേലക്കരയിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിൽ സിപിഎം നേതാവ് അറസ്റ്റിൽ. സിപിഎം ലോക്കൽ കമ്മിറ്റി അംഗമായ കുട്ടാടൻ കുന്നത്ത്പീടികയിൽ ഹംസയാണ് അറസ്റ്റിലായത്. ചേലക്കര പോലീസിന്റേതാണ് നടപടി.
പുലാക്കാട്, പനംകുറ്റി എന്നീ പ്രദേശങ്ങളിൽ നിന്നും മരങ്ങൾ മുറിച്ചു കടത്തിയ സംഭവത്തിലാണ് അറസ്റ്റ്. ക്രൈംബ്രാഞ്ച് നിർദ്ദേശ പ്രകാരമായിരുന്നു ഹംസയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്.
തേക്കും, ഈട്ടിയും ഉൾപ്പെടെ അഞ്ച് കോടിയോളം വില വരുന്ന മരങ്ങളാണ് വിവാദ ഉത്തരവിന്റെ മറവിൽ പ്രദേശങ്ങളിൽ നിന്നും മുറിച്ചു കടത്തിയത്. ഉത്തരവ് പിൻവലിച്ച ശേഷവും ഇവിടെ നിന്നും വ്യാപകമായി മരങ്ങൾ മുറിച്ചു കടത്തിയിട്ടുണ്ട്.
Comments