പാരീസ്: ഫ്രഞ്ച് ലീഗിലെത്തിയ ലയണൽ മെസ്സി ഇനി പി.എസ്.ജിയുടെ മുപ്പതാം നമ്പറിൽ കളിക്കും. ഇന്നലെ പാരീസിലെത്തി ആരോഗ്യപരിശോധന പൂർത്തിയാക്കിയ മെസ്സി ഔദ്യോഗിക ക്ലബ്ബ് പ്രവേശനത്തിന്റെ മുന്നോടിയായാണ് ജഴ്സി അണിഞ്ഞത് . പുതിയ ജഴ്‌സി അണിഞ്ഞുള്ള അർജൻ്റീന സൂപ്പർ താരത്തിന്റെ വീഡിയോയും പി.എസ്.ജി പുറത്തിറക്കി.
A new 💎 in Paris !
PSGxMESSI ❤️💙 pic.twitter.com/2JpYSRtpCy
— Paris Saint-Germain (@PSG_inside) August 10, 2021
വരുന്ന രണ്ട് വർഷത്തേക്ക് കരാർ ഒപ്പ് വെക്കുന്നതിന് താരം ക്ലബ്ബുമായി ധാരണയിലെ ത്തിയതിനെ തുടർന്നാണ് ആരോഗ്യപരിശോധക്ക് വിധേയനായത്. പിഎസ്ജിയുമായി എത്ര തുകയ്‌ക്കാണ് കരാർ എന്നത് സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു വന്നിട്ടില്ല. ട്വിറ്ററിലൂടെ മെസ്സി തന്നെയാണ് പി. എസ്. ജിയുമായുള്ള കരാർ ഒപ്പിട്ടവിവരം വെളിപ്പെടു ത്തിയത്. ക്ലബ്ബിന്റെ 19-ാം നമ്പർ ജേഴ്സിയിലാണ് അർജന്റീന താരം കളത്തിലിറങ്ങുക എന്നാണ് ഇന്നലെ പുറത്തുവന്ന വാർത്ത. എന്നാൽ മെസ്സിക്കായി ക്ലബ്ബ് തയ്യാറാക്കിവെച്ച 30-ാം നമ്പർ ജഴ്‌സി പി.എസ്.ജി രഹസ്യമാക്കി വെച്ചു. രണ്ടു നമ്പറുകൾ മെസ്സിക്കായി കരുതി വെച്ചിരുന്നുവെന്നും താരമാണ് ജഴ്‌സി നമ്പർ തിരഞ്ഞെടുത്തതെന്നുമാണ് റിപ്പോർട്ട്.
മെസ്സി ബാഴ്‌സയിൽ ആദ്യം 19-ാം നമ്പറിലാണ് കളി തുടങ്ങിയത്. പിന്നീടാണ് പത്താം നമ്പറിലേയ്‌ക്ക് മാറിയത്. പി.എസ്.ജിയിൽ മുൻ സഹതാരം നെയ്മറാണ് നിലവിൽ പത്താം നമ്പർ ജഴ്‌സിയുടെ ഉടമ. പി.എസ്.ജിയുടെ ഗോളി അലക്‌സാണ്ടർ ലെറ്റെലിയറാണ് തന്റെ മുപ്പതാം നമ്പർ മെസ്സിക്കായി സമ്മാനിച്ചത്. രണ്ടു പതിറ്റാണ്ടുകൾ നീണ്ട ആത്മബന്ധമാണ് ബാഴ്‌സയിൽ മെസ്സി അവസാനിപ്പിച്ചത്. കനത്ത പ്രതിഫലതുകയുടെ പേരിലാണ് ബാഴ്‌സ മാനേജ്മെൻറും മെസ്സിയും തമ്മിൽ അഭിപ്രായ വ്യത്യാസം ഉടലെടുത്തത്. അർജൻ്റീനക്കു വേണ്ടി കോപ്പ അമേരിക്ക നേടിയശേഷമാണ് മെസ്സി സ്പാനിഷ് ക്ലബ്ബായ ബാഴ്സിലോണ വിട്ടത്. പ്രതിഫലം സംബന്ധിച്ച തർക്കമാണ് രണ്ട് പതിറ്റാണ്ട് നീണ്ട ബന്ധം അവസാനിപ്പിക്കാൻ ഫുട്ബോൾ ഇതിഹാസത്തെ നിർബന്ധിതനാക്കിയത്.















