ബാറ്റ ഇന്ത്യയുടെ ഓഹരിമൂല്യം റെക്കോഡുയരത്തില്‍ ; ചെരുപ്പ് വിപണിയില്‍ നവോന്മേഷം
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Business

ബാറ്റ ഇന്ത്യയുടെ ഓഹരിമൂല്യം റെക്കോഡുയരത്തില്‍ ; ചെരുപ്പ് വിപണിയില്‍ നവോന്മേഷം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 12, 2021, 04:18 pm IST
Facebook
Twitter
WhatsAppTelegram

കൊറോണ രോഗവ്യാപനവും രണ്ടാം തരംഗവും ഉലച്ച ഇന്ത്യന്‍ ചെരുപ്പ് വിപണി വീണ്ടും കൈയ്യടക്കി ബാറ്റ ഇന്ത്യ. കമ്പനി ഓഹരി വില 5.32 ശതമാനം ഉയര്‍ന്ന് 1,754.80 രൂപയിലെത്തി. കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തേക്കാള്‍ ഇരട്ടി വരുമാനമാണ് ബാറ്റ ഇന്ത്യക്ക് ഈ മാസം ലഭിച്ചത്. കഴിഞ്ഞ വര്‍ഷം ഇതേസമയം 135 കോടിയായിരുന്ന വരുമാനം ഇക്കുറി 267 കോടിയിലേക്കെത്തി.

ഡിജിറ്റല്‍ സേവനങ്ങളിലൂടെയുള്ള വില്‍പ്പന ഈ മുന്നേറ്റത്തിന് സാക്ഷ്യം വഹിച്ചു. ഇപ്പോള്‍ മൊത്തം വില്‍പ്പനയുടെ 15 ശതമാനം ഓണ്‍ലൈനിലൂടെയാണെന്ന് ബാറ്റ ഇന്ത്യ പറഞ്ഞു.

ജൂണ്‍ ആദ്യ ആഴ്ചകളില്‍ ഓഹരി മൂല്യം കുറഞ്ഞ് കമ്പനിയുടെ നഷ്ടം 69.47 കോടി ആയിരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയം 101 കോടിയായിരുന്നു നഷ്ടം.

കൊറോണ വൈറസ് അണുബാധയുടെ രണ്ടാം തരംഗവും ലോക്ക്ഡൗണുകളും കാരണം ബാറ്റ ഇന്ത്യയുടെ റീട്ടെയ്ല്‍ ഔട്ട്‌ലൈറ്റ് വില്‍പ്പന കുറഞ്ഞിരുന്നു.

എന്നിരുന്നാലും, ഇ-കൊമേഴ്സ് പ്ലാറ്റ്ഫോമുകളിലൂടെയുള്ള വില്‍പ്പന ശക്തമായി തുടരുകയാണെന്നും നിയന്ത്രണങ്ങള്‍ക്കിടയിലും ഉയര്‍ച്ചയുണ്ടായതായും ബാറ്റ ഇന്ത്യ കൂട്ടിചേര്‍ത്തു.

3-5 നഗരങ്ങളില്‍ ഫ്രാഞ്ചൈസി റൂട്ടിലൂടെ റീട്ടെയ്ല്‍ വിപുലീകരണ പ്രവര്‍ത്തനം ബാറ്റ ഇന്ത്യ തുടരുന്നുണ്ട്. ആദ്യ പാദത്തില്‍ കമ്പനി ഏഴ് പുതിയ ഫ്രാഞ്ചൈസി സ്റ്റോറുകള്‍ തുറക്കുകയും മൊത്തം സ്റ്റോറുകളുടെ എണ്ണം 234 ആയി ഉയര്‍ത്തുകയും ചെയ്തിരുന്നു.

Tags: business
Share
Tweet
SendShare

More News from this section

മികച്ച എഐ സൊല്യൂഷനുകളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്

ആദ്യ ബൈക്ക്, പക്ഷേ റിസ്കിൽ വിട്ടുവീഴ്ചയില്ല; പ്രീമിയം മാത്രം നോക്കാതെ കവറേജും ക്ലെയിമും പരിശോധിക്കും; ഇൻഷുറൻസിനെ ഗൗരവമായി കാണുന്ന പുതിയ തലമുറ

ദിവസവും ചായ കുടിക്കുന്നവരാണോ? ഈ 7 തെറ്റുകൾ നിങ്ങളുടെ കരളിനെയും കുടലിനെയും നശിപ്പിച്ചേക്കാം

15-ാം വയസ്സിൽ ഡെലിവറി ബോയ്; ഇന്ന് ലോകത്തിലെ ഏറ്റവും വലിയ മെസേജിങ് പ്ലാറ്റ്ഫോമിന്റെ തലപ്പത്ത്, ഇന്ത്യൻ യുവാവിന്റെ വിജയഗാഥ

കാമ്പ കോളയുമായി പെപ്‌സിയെയും കൊക്ക കോളയെയും വെല്ലുവിളിച്ച് അംബാനി; നേപ്പാളിലും വിതരണം ആരംഭിച്ചു

സെപ്റ്റംബറോടെ 500 രൂപ നോട്ടുകള്‍ എടിഎമ്മുകളില്‍ നിന്ന് പിന്‍വലിക്കുന്നെന്ന് പ്രചരണം; വ്യാജമെന്ന് കേന്ദ്ര സര്‍ക്കാര്‍

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies