ന്യൂയോർക്ക്: അമേരിക്കയിലെ ഫുട്‌ബോൾ മൈതാനത്ത് രണ്ടു വയസ്സുകാരൻ ഫുട്‌ബോൾ മൈതാനത്ത് ഇറങ്ങിയത് കാണികൾക്ക് ഹരമായി. അമേരിക്കൻ ഫുട്‌ബോൾ രംഗത്തെ പ്രശസ്തമായ മേജർ ലീഗിനിടെയാണ് ഗ്യാലറിയിൽ നിന്നും അമ്മയുടെ കണ്ണുവെട്ടിച്ച് കുട്ടി മൈതാനത്തേക്ക് ഓടിയത്. മകന്റെ പുറകേ പാഞ്ഞ യുവതിയായ അമ്മ ഏറെ പണിപ്പെട്ടാണ് കുഞ്ഞ് ഫുട്‌ബോൾ ആരാധകനെ അടക്കിയത്.
We hope this mother and her young pitch invader are having a great day. 😂
pic.twitter.com/hKfwa6wyWI— Major League Soccer (@MLS) August 9, 2021
രണ്ടു വയസ്സുകാരന്റെ ശക്തമായ മുന്നേറ്റത്തെ അമ്മ തടഞ്ഞെന്നാണ് കായിക ലോകത്തിന്റെ കമന്റ്. കളത്തിലേക്ക് പെട്ടന്ന് ഓടിയിറങ്ങിയ മകനെ പിടിക്കാൻ പുറകേ ഓടിയ അമ്മ തെന്നിവീഴുന്നതും മകനെ കോരിയെടുത്ത് ഓടുന്നതും കയ്യടിയോടെയാണ് കാണികൾ ആസ്വദിച്ചത്. മാത്രമല്ല സംഭവം ഹരമായതോടെ മേജർ ലീഗ് സംഘാടകർ രംഗം വീഡിയോയാക്കി ലോകം മുഴുവൻ എത്തിക്കുകയും ചെയ്തു. മേജർ ലീഗിന്റെ ട്വിറ്ററിലൂടെ ലക്ഷക്കണക്കിന് ആരാധകരാണ് കുഞ്ഞ് ആരാധകന്റെ സാഹസികത കണ്ട് കയ്യടിക്കുന്നത്.
തന്റെ ടീമിനെ രക്ഷിക്കാൻ നടത്തിയ ആവേശകരമായ പരിശ്രമം അമ്മ തടഞ്ഞുവെന്നാണ് കമന്റ് ബോക്‌സിൽ ചില ആരാധകർ കുറിച്ചത്. തങ്ങളുടെ ബാല്യകാലത്തിലേക്ക് എല്ലാ കാണികളും തിരികെ പോയെന്നാണ് മാദ്ധ്യമങ്ങൾ വീഡിയോയ്‌ക്ക് നൽകിയ വിശേഷണം. ഏതായാലും അമ്മയുടേയും മകന്റേയും ഗ്രൗണ്ട് കയ്യേറ്റം മേജർലീഗ് സംഘാടകർക്കും
ആരാധകർക്കും എന്നും ഓർമ്മിക്കുവാൻ തരത്തിലുള്ള രംഗമായെന്നും ഉറപ്പാണ്.















