ബംഗളൂരു : ഹിന്ദു സന്യാസിയെ ഉൾപ്പെടുത്തി ബിരിയാണിയുടെ പരസ്യചിത്രം പ്രചരിപ്പിച്ച ഹോട്ടലിനെതിരെ പ്രതിഷേധം ശക്തം. ബേലാഗവിയിലെ നിയാസ് ഹോട്ടലിനെതിരെയാണ് പ്രതിഷേധവുമായി ഹിന്ദു വിശ്വാസികളും, സംഘടനകളും രംഗത്ത് വന്നിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തുന്നതാണ് ഹോട്ടൽ വ്യാപാരികളുടെ പ്രവൃത്തിയെന്ന് പ്രതിഷേധക്കാർ പറഞ്ഞു.
സമൂഹമാദ്ധ്യമത്തിലൂടെയാണ് ഹിന്ദു സന്യാസിയെ ഉൾപ്പെടുത്തിയുള്ള പരസ്യചിത്രം ഹോട്ടൽ പങ്കുവെച്ചത്. ബിരിയാണി കഴിച്ച ശേഷം ഗുരുജി എന്ന വാക്യം പരസ്യത്തിൽ ഉൾപ്പെടുത്തിയിരുന്നു. ഭക്തർ ഇനി ബിരിയാണി തന്നാൽ മതിയെന്ന തരത്തിലുള്ള സന്ദേശവും പരസ്യത്തിൽ ഹോട്ടൽ ഉൾപ്പെടുത്തിയിരുന്നു.
പരസ്യം സമൂഹമാദ്ധ്യമത്തിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് ഹോട്ടലിനെതിരെ ആളുകൾ പ്രതിഷേധിച്ച് രംഗത്ത് എത്തിയത്. ഹിന്ദു സംസ്കാരത്തെയും, സന്യാസിമാരെയും ഹോട്ടൽ അപമാനിച്ചുവെന്ന് ഹിന്ദു സംഘടനകൾ പറഞ്ഞു. സംഭവത്തിൽ സംഘടനകൾ പോലീസിൽ പരാതി നൽകിയിട്ടുണ്ടെന്നാണ് റിപ്പോർട്ടുകൾ.
Comments