ന്യൂഡൽഹി: ഒളിമ്പിക്സിന്റെ രണ്ടാം ഘട്ടമായ പാരാലിമ്പിക്സിനായി ഇന്ത്യൻ സംഘം യാത്രതിരിച്ചു. ടോക്കിയോവിലെ ഒളിമ്പിക്സ് സംവിധാനങ്ങൾ തന്നെയാണ് പാരാലിമ്പിക്സിനും ഉപയോഗിക്കുന്നത്. കായികമന്ത്രാലയത്തിന്റെ ഉദ്യോഗസ്ഥരും വിവിധ കായിക ഇനങ്ങളുടെ പരിശീലകരും താരങ്ങളെ അനുഗമിക്കുന്നുണ്ട്. യാത്രതിരിക്കും മുന്നേ പ്രധാനമന്ത്രി നരേന്ദ്രമോദിയും കായികമന്ത്രി അനുരാഗ് ഠാക്കൂറും എല്ലാ താരങ്ങൾക്കും ഫോണിലൂടെ ആശംസകൾ നേർന്നു.
പാരാലിമ്പിക്സ് ചരിത്രത്തിലെ ഇതുവരെയുള്ള ഏറ്റവും വലിയ സംഘമാണ് ഇത്തവണ ടോക്കിയോവിലേക്ക് എത്തുന്നത്. ഇന്ത്യക്കായി 54 താരങ്ങളാണ് മെഡൽവേട്ടയ്ക്കിറങ്ങുന്നത്. 9 ഇനങ്ങളിലായിട്ടാണ് 54 താരങ്ങൾ ടോക്കിയോവിൽ മത്സരിക്കുന്നത്. 15 സ്വർണ്ണം പുരുഷ വനിതാ താരങ്ങൾ ലക്ഷ്യമിടുന്നതായി ടീമിനൊപ്പം പോകുന്ന ദീപാ മാലിക് പറഞ്ഞു.
Comments