കുവൈറ്റ് സിറ്റി – കുവൈറ്റിലെ പ്രമുഖ സാംസ്കാരിക സംഘടനയായ സാരഥി കുവൈറ്റ് അതിലെ അംഗങ്ങളുടെ ആരോഗ്യശീലം വർദ്ധിപ്പിക്കുന്നതിനും കായിക പരിശീലനങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനുമായി വർഷങ്ങളായി നടത്തിവരാറുള്ള “സാരഥി സ്പോർട്സ് മീറ്റ്” എന്ന കായിക മാമാങ്കം ഓണ്ലൈനായി Athleticism 2021 എന്ന പേരിൽ നടത്തി. കുവൈറ്റിൽ നിന്നു കൂടാതെ മറ്റ് 9 രാജ്യങ്ങളിൽനിന്ന് സാരഥി ട്രസ്റ്റ് അംഗങ്ങളെകൂടി ഉൾപ്പെടുത്തി നടത്തിയ മത്സരത്തിൽ സൂര്യനമസ്കാരം, പുഷ്അപ്പ്, സ്റ്റാന്റിംഗ് ലെഗ് ,റോപ്പ് സ്കിപ്പിംഗ്, എന്നിങ്ങനെ 16 വ്യത്യസ്ത ഇനങ്ങൾ ഉൾപ്പെടുത്തിയിരുന്നു. മലയാളികളുടെ അഭിമാനം, ഒളിമ്പ്യൻ P.R.ശ്രീജേഷ് സാരഥി കുവൈറ്റ് സംഘടിപ്പിച്ച ഓൺലൈൻ സ്പോർട്ട്സ് മീറ്റിന്റെ അവാർഡ് ദാന ചടങ്ങു ഉദ്ഘാടനം ചെയ്തു. മത്സരത്തിൽ 586 പോയിന്റ് നേടികൊണ്ട് ഫഹഹീൽ പ്രാദേശിക സമിതി ഓവർഓൾ കീരിടത്തിനു അർഹരായി. 301 പോയിന്റ്ട് കൂടി ഹസ്സാവി സൗത്ത് യൂണിറ്റും 186 പോയിന്റ്റുമായി മംഗഫ് വെസ്റ്റ് യൂണിറ്റും യഥാക്രമം രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി.
വ്യക്തിഗത ചാമ്പ്യന്മാരായി വിവിധ വിഭാഗങ്ങളിലായി താഴെ പറയുന്നവർ വിജയിച്ചു- കിഡ്സ് വിഭാഗത്തിൽ (ആരാധ്യ ഉദയൻ, നയിൽ ജിതിൻ) സൂപ്പർ കിഡ്സ് വിഭാഗത്തിൽ (ഗൗതമി വിജയൻ, അദ്വൈത് CA ) സബ് ജൂനിയർ വിഭാഗത്തിൽ ( ഇഷ കരളത്ത്, നൈവിൻ ജിതിൻദാസ്) സബ് ജൂനിയർ പ്ലസ് വിഭാഗത്തിൽ (നൈഗ ജിതിൻദാസ്, വരുൺ ശിവ സജിത്ത്, ), ജൂനിയർ വിഭാഗത്തിൽ (ലിയ കരളത്ത്, കാശിനാഥ് കിച്ചു), സീനിയർ വിഭാഗത്തിൽ (ഗീതിക ജയകുമാർ, ആദർശ് ബിജു ), സൂപ്പർ സീനിയർ വിഭാഗത്തിൽ (രുചിത്ര ദിനേശ്, സൂരജ് ശ്രീധരൻ ) സബ് മാസ്റ്റർ വിഭാഗത്തിൽ (പ്രീന സുദർശൻ, അവിനാഷ് DG) മാസ്റ്റർ വിഭാഗത്തിൽ (മഞ്ജു സുരേഷ്, മനോജ് ചന്ദ്രൻ) സൂപ്പർ മാസ്റ്റർ വിഭാഗത്തിൽ (ജീജ സജിത്ത്, ഷിബു സുകുമാരൻ) സീനിയർ സിറ്റിസൺ വിഭാഗത്തിൽ (ശകുന്തള ഗോപിദാസ്, സത്യൻ കെ.വി.)
പ്രോഗ്രാം ജനറൽ കൺവീനർ ശ്രീ ബിജു എം. പി യുടെ വിളംബരത്തോടു കൂടി തുടങ്ങിയ യോഗത്തിൽ സാരഥി പ്രസിഡന്റ് സജീവ് നാരായണൻ അദ്ധ്യക്ഷത വഹിച്ചു, സാരഥി ജനറൽ സെക്രട്ടറി ബിജു സി വി സ്വാഗതവും പ്രോഗ്രാമിന് നേതൃത്വം കൊടുത്ത സാരഥി ഫഹഹീൽ പ്രാദേശിക സമിതി കൺവീനർ ശ്രീ ജിതിൻ ദാസ് നന്ദി പ്രകാശിപ്പിച്ചു.
Comments