അമരാവതി: ആന്ധ്രാപ്രദേശിൽ കൊറോണ വൈറസ് കേസുകൾ രണ്ട് ദശലക്ഷം കടന്നു. സംസ്ഥാനത്ത് ഇപ്പോഴും രണ്ടാം തരംഗത്തിന്റെ വ്യാപനം അതിരൂക്ഷമാണ്. സംസ്ഥാനത്തെ പകുതി ജില്ലകളിലും പ്രതിദിനം 100 ലധികം കേസുകളാണ് റിപ്പോർട്ട് ചെയ്യുന്നുത്. കൊറോണ കേസുകളുടെ എണ്ണത്തിൽ 5ാം സ്ഥാനത്താണ് ആന്ധ്രാപ്രദേശ്.
2020 മാർച്ച് 12 ന് ഇറ്റലിയിൽ നിന്ന് മടങ്ങിയെത്തിയ ഒരാൾക്ക് എസ്പിഎസ് നെല്ലൂർ ജില്ലയിൽ പരിശോധിച്ചപ്പോഴാണ് സംസ്ഥാനത്തെ ആദ്യത്തെ കൊറോണ കേസ് രജിസ്റ്റർ ചെയ്തത്. കേവലം അഞ്ച് ദിവസത്തിനുള്ളിൽ 1,09,822 കേസുകളാണ് വർദ്ധിച്ചത്.
സംസ്ഥാനത്ത് ഇതുവരെ 2,59,72,539 സാമ്പിൾ ടെസ്റ്റുകളാണ് പരിശോധന പൂർത്തിയാക്കിയത്. ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം ഇതുവരെ 19,70,864 രോഗികളാണ് രോഗമുക്തി നേടിയത്. 13,702 പേർ മരണത്തിന് കീഴടങ്ങി. സംസ്ഥാനത്ത് മൊത്തത്തിലുള്ള രോഗമുക്തി നിരക്ക് 98.5 ശതമാനവും മരണനിരക്ക് 0.68 ശതമാനവുമാണ്.
Comments