കാബൂൾ: താലിബാൻ ഭരണം പിടിച്ച അഫ്ഗാനിസ്ഥാനിൽ ഉപയോക്താക്കളുടെ ഫ്രണ്ട്സ് ലിസ്റ്റ് മറച്ച് ഫെയ്സ്ബുക്ക്. സാമൂഹിക മാധ്യമങ്ങളിലെ വിവരങ്ങൾ ഉപയോഗിച്ച് താലിബാൻ വ്യക്തികളെ ലക്ഷ്യമിടാൻ സാധ്യതയുള്ളത് മുൻപിൽ കണ്ടാണ് ഫെയ്സ്ബുക്കിന്റെ നീക്കം.
ഫെയ്സ്ബുക്കിനൊപ്പം ട്വിറ്ററും കൂടുതൽ സുരക്ഷാ ക്രമീകരണങ്ങൾ ഒരുക്കുന്നുണ്ട്. ഓരോ അക്കൗണ്ടുകളിലേയും ഫ്രണ്ട്സ് ലിസ്റ്റ് കാണാനുള്ള സൗകര്യം ഫെയ്സ്ബുക്ക് ഇവിടെ താത്കാലികമായി റദ്ദാക്കിയിരിക്കുകയാണ്. ഒറ്റ ക്ലിക്കിലൂടെ അക്കൗണ്ട് ലോക്ക് ചെയ്യാനുമാവും.
ആർകൈവ് ചെയ്ത ട്വീറ്റുകൾ നീക്കം ചെയ്യാൻ നടപടി സ്വീകരിക്കുകയാണെന്നാണ് ട്വിറ്റർ വ്യക്തമാക്കുന്നത്. താലിബാനെ വിമർശിച്ചുള്ള മുൻ ട്വീറ്റുകൾ ഉപയോക്താക്കൾക്ക് ഭീഷണിയാവുന്നത് മുൻപിൽ കണ്ടാണ് ഇത്. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കണം എന്ന ആവശ്യം മനുഷ്യാവകാശ സംഘടനകൾ ഉന്നയിച്ചിരുന്നു.
Comments