മുംബൈ : മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെതിരെ പ്രകോപനപരമായ പരാമർശം നടത്തിയ മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെയ്ക്കെതിരെ പരാതി നൽകി ബിജെപി. നാസിക്കിലെ സർക്കർവാഡ പോലീസ് സ്റ്റേഷനിലാണ് ഉദ്ധവ് താക്കറെയ്ക്കെതിരെ പരാതി നൽകിയിരിക്കുന്നത്. രണ്ട് പരാതികളാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കെതിരെ നൽകിയിരിക്കുന്നത്.
2018ലും, കഴിഞ്ഞ വർഷത്തിലും നടത്തിയ പരാമർശത്തിലാണ് മഹാരാഷ്ട്ര ബിജെപി നിയമ നടപടി സ്വീകരിക്കാൻ ഒരുങ്ങുന്നത്. കഴിഞ്ഞ വർഷം നടത്തിയ പരാമർശത്തിൽ ബിജെപി യവത്മാൽ ജില്ലാ അദ്ധ്യക്ഷനാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. യോഗിയ്ക്കെതിരായ പരാമർശത്തിൽ ഉദ്ധവ് താക്കറെയ്ക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസ് എടുക്കണമെന്ന് അദ്ദേഹം പരാതിയിൽ ആവശ്യപ്പെടുന്നു.
കഴിഞ്ഞ ദിവസം ഉദ്ധവ് താക്കറെയ്ക്കെതിരെ പരാമർശം നടത്തിയ കേന്ദ്രമന്ത്രി നാരായൺ റാണെയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ഇതിന്റെ പശ്ചാത്തലത്തിലാണ് മഹാരാഷ്ട്ര മുഖ്യമന്ത്രിയ്ക്കെതിരെയും ബിജെപി നടപടി ആവശ്യപ്പെട്ടിരിക്കുന്നത്.
Comments