ചെന്നൈ: നിയമസഭയിൽ ആവശ്യത്തിനും അനാവശ്യത്തിനും തന്നെ പുകഴ്ത്തിയാൽ ഇനി നടപടിയെടുക്കുമെന്ന മുന്നറിയിപ്പുമായി തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിൻ. പുകഴ്ത്തൽ കേട്ട് പൊറുതിമുട്ടിയാണ് സ്റ്റാലിൻ പാർട്ടി എംഎൽഎമാർക്ക് മുന്നറിയിപ്പ് നൽകിയത്.
ഡിഎംകെ എംഎൽഎ അയ്യപ്പൻ തന്റെ പ്രസംഗത്തിന്റെ 17 മിനിറ്റിൽ ഭൂരിഭാഗം സമയവും സ്റ്റാലിനെ പുകഴ്ത്തി സംസാരിച്ചതിന് പിന്നാലെയാണ് മുഖ്യമന്ത്രി താക്കീത് നൽകിയത്. തമിഴ്നാട്ടിൽ നിയമസഭാ സമ്മേളനം നടക്കുകയാണ് ഇപ്പോൾ. സഭാ സമ്മേളനം തുടങ്ങിയത് മുതൽ പ്രസംഗിക്കുന്ന എല്ലാ എംഎൽഎമാരും മുഖ്യമന്ത്രിയെ വാനോളം പുകഴ്ത്തുന്നുണ്ട്. കേട്ട് മടുത്തതോടെയാണ് സ്റ്റാലിന് നേരിട്ട് ആവശ്യപ്പെട്ടത്. എല്ലാത്തിനും ഒരു പരിധിയുണ്ടെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
എംഎൽഎമാർക്ക് ഗാന്റ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ടുള്ള ചർച്ചയിലാണ് പുകഴ്ത്തൽ മുഖ്യമന്ത്രിക്ക് തന്നെ അസ്വസ്ഥതയുണ്ടാക്കിയത്. അനാവശ്യമായി നേതാക്കളെ പുകഴ്ത്തി സമയം കളയരുതെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. ആവർത്തിച്ചാൽ നടപടിയുണ്ടാകുമെന്ന താക്കീതും അദ്ദേഹം പാർട്ടി എംഎൽഎമാർക്ക് നൽകി.
Comments