ന്യൂഡൽഹി: ഐ.പി.എല്ലിൽ ഡൽഹിയെ ഈ സീണസിൽ ഋഷഭ് പന്ത് തന്നെ നയിക്കുമെന്ന് ഡൽഹി ക്യാപ്പിറ്റൽസ് ഉടമകൾ. പരിക്കേറ്റ് പുറത്തിരിക്കേണ്ടി വന്ന ശ്രേയസ്സ് അയ്യറിന് മടങ്ങിവരവിന് കൂടുതൽ സമയം അനുവദിക്കാൻ തീരുമാനിച്ചെന്നും ക്ലബ്ബ് അധികൃതർ അറിയിച്ചു.
We're on board with @ShreyasIyer15's headband look 😁💙
What's your verdict? ➡️ 👍🏻 or 👎🏻 💬#YehHaiNayiDilli #IPL2021 pic.twitter.com/WfkJ7jTdKJ
— Delhi Capitals (@DelhiCapitals) August 30, 2021
ഈ മാസം ദുബായിൽ നടക്കാനിരിക്കുന്ന ഐ.പി.എല്ലിലെ ബാക്കി മത്സരങ്ങൾക്കുള്ള ഡൽഹിയുടെ തീരുമാനമാണ് ക്ലബ്ബ് അറിയിച്ചത്. നിലവിൽ ഇംഗ്ലണ്ടിലുള്ള ഋഷഭ് പന്തടക്കമുള്ള മുഴുവൻ ഇന്ത്യൻ താരങ്ങളും ദുബായിലെത്തി ഐ.പി.എല്ലിന്റെ ഭാഗമാകും.
ശ്രേയസ്സ് അയ്യറുടെ പരിക്ക് ഭേദമായി പരിശീലനം ആരംഭിച്ചിട്ടുണ്ട്. ആരാധകരും ശ്രേയസ്സിന്റെ മടങ്ങി വരവിന്റെ പ്രതീക്ഷയിലാണ്. എന്നാൽ ക്യാപ്റ്റനെന്ന നിലയിലെ തിരക്കും പരിക്കിന് ശേഷമുള്ള മടങ്ങിവരവും കൂടുതൽ സമ്മർദ്ദം താരത്തിന് ഉണ്ടാക്കാതിരിക്കാനാണ് പന്തിനെ ക്യാപ്റ്റനാക്കുന്നതെന്നാണ് ക്ലബ്ബ് പറയുന്നത്. സമ്മർദ്ദമില്ലാതെ കളിക്കാനായാൽ മികച്ച പ്രകടനം ശ്രേയസ്സിന് നടത്താനാകുമെന്ന പ്രതീക്ഷയാണ് ടീമിനുള്ളത്.
കഴിഞ്ഞ സീസണിൽ ശ്രേയസ്സിന് പരിക്കേറ്റതുമൂലമാണ് പന്തിനെ ക്യാപ്റ്റനായി തീരുമാനിച്ചത്. പന്തിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനത്തോടെ ഡൽഹി ടീമുകളിൽ ഒന്നാമതായി നിൽക്കേയാണ് കൊറോണ ഐ.പി.എല്ലിനെ ബാധിച്ചത്. ഇന്ത്യൻ ടീമിന്റെ ഭാഗമല്ലാത്ത മറ്റെല്ലാ താരങ്ങളും ദുബായിൽ എത്തി പരിശീലനം ആരംഭിച്ചുകഴിഞ്ഞു.















