ടോക്കിയോ: പാരാലിമ്പിക്‌സിൽ ഷൂട്ടിംഗ് ഇനത്തിൽ റൂബിന ഫ്രാൻസിസ് ഫൈനലിലെത്തി. എന്നാൽ മറ്റ് രണ്ടിനങ്ങളിൽ ഇന്ത്യൻ താരങ്ങൾ പുറത്തായി.
ഷൂട്ടിംഗിൽ പത്ത് മീറ്റർ എയർ പിസ്റ്റൾ ഇനത്തിലെ എസ്.എച്ച്1 വിഭാഗത്തിലാണ് റൂബിന ഫ്രാൻസിസ് ഫൈനലിൽ എത്തിയത്. 560 പോയിന്റുകളോടെ ഏഴാം സ്ഥാനക്കാരിയായാണ് റൂബിന ഫൈനലിലേക്ക് യോഗ്യത നേടിയത്. ആദ്യ റൗണ്ടിൽ 13-ാം സ്ഥാനത്തായിരുന്ന റൂബിന മികച്ച പോരാട്ടത്തിലൂടെയാണ് ഫൈനലിലേക്ക് കടന്നത്.
ടേബിൾ ടെന്നീസിലും അമ്പെയ്‌ത്തിലും വനിതാ പുരുഷ താരങ്ങൾ നിരാശപ്പെടുത്തി. ഇന്ത്യക്കായി വെള്ളിമെഡൽ നേടിയ ഭാവിന പട്ടേൽ സേനാൽ പട്ടേൽ സഖ്യം ചൈനയുടെ ഹോയു യിംഗ്-സാംഗ് ബിയാൻ സഖ്യത്തോട് 0-3ന് പരാജയപ്പെട്ടു. 11-4,11-4,11-2 എന്ന നിലയിലാണ് ചൈനീസ് നിര ശക്തമായ പ്രകടനം നടത്തിയത്.
അമ്പെയ്‌ത്തിൽ പുരുഷവിഭാഗത്തിൽ രാകേഷ് കുമാറിനും മുന്നേറാനായില്ല. സെമിഫൈനലിൽ ചൈനയുടെ അയി സിൻലിയാംഗിനോടാണ് 143-145 എന്ന നിലയിൽ പരാജയപ്പെട്ടത്. നേരിയ വ്യത്യാസത്തിനാണ് മൂന്ന് റൗണ്ടുകളിലായി താരം പിന്നാക്കം പോയത്.















