സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി
Thursday, July 23 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സയ്യദ് അലി ഷാ ഗിലാനി പാകിസ്താന്റെ ചെരുപ്പു നക്കി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 2, 2021, 06:14 pm IST
FacebookTwitterWhatsAppTelegram

കശ്മീർ കുഴപ്പങ്ങൾക്ക് പിന്നിലെ സൂത്രശാലിയായ കുറുക്കൻ , മതഭ്രാന്തും ഭീകരവാദവും കശ്മീരി യുവാക്കളുടെ മനസ്സിലേക്ക് കയറ്റി വിട്ട് തെരുവുകളിൽ കലാപം സൃഷ്ടിച്ച തീവ്രവാദി, എല്ലാത്തിലുമുപരി പാകിസ്താന്റെ ചെരുപ്പു നക്കി , ഇതായിരുന്നു ഹൂറിയത്ത് കോൺഫറൻസ് ചെയർമാനായിരുന്ന അന്തരിച്ച സയ്യദ് അലി ഷാ ഗിലാനി.

1929 സെപ്റ്റംബർ 29 ന് വടക്കൻ കശ്മീരിലെ സോപോറിലായിരുന്നു ഗിലാനിയുടെ ജനനം. ഇന്നത്തെ പാകിസ്താനിൽ പെടുന്ന ലാഹോറിലെ ഓറിയന്റൽ കോളേജിലായിരുന്നു പഠനം. ചെറുപ്പകാലം മുതൽ തന്നെ ജമാ അത്തെ ഇസ്ലാമിയുമായി ആയിരുന്നു ഗിലാനിക്ക് ബന്ധം. ജമ അത്തെ ഇസ്ലാമി സ്ഥാപകനും കടുത്ത മതമൗലികവാദിയുമായിരുന്ന അബ്ദുൾ അല മൗദൂദിയായിരുന്നു ഗിലാനിയുടെ എക്കാലത്തെയും പ്രചോദനവും. കശ്മീരി പണ്ഡിറ്റുകൾക്കെതിരെ നടന്ന എല്ലാ അതിക്രമങ്ങളിലും ഗിലാനി നിർണായക പങ്കു വഹിക്കുകയും ചെയ്തു.

സ്വന്തം മക്കളേയും ബന്ധുക്കളേയും മറ്റിടങ്ങളിൽ സുരക്ഷിതരാക്കിയതിനു ശേഷമായിരുന്നു കശ്മീരിൽ ഗിലാനി അഴിഞ്ഞാടിയത്. പരസ്യമായി പാകിസ്താനെ പിന്തുണച്ചു. കശ്മീർ പാകിസ്താനോട് ചേർക്കണമെന്ന് വാദിച്ചു. താനൊരിക്കലും ഇന്ത്യക്കാരനല്ലെന്നും മറ്റ് വഴിയില്ലാത്തതു കൊണ്ടാണ് ‌ഇന്ത്യൻ പാസ്പോർട്ട് കയ്യിൽ വെക്കുന്നതെന്നും ഗിലാനി ഒരിക്കൽ പറഞ്ഞു. ഒരിക്കൽ പുതിയ പാസ്പോർട്ടിന് അപേക്ഷിച്ച ഗിലാനിക്ക് നാഷണാലിറ്റി കോളം ഒഴിച്ചിട്ടതിനെ തുടർന്ന് പാസ്‌പോർട്ട് ലഭിക്കാത്ത അവസ്ഥയുണ്ടായി. പിന്നീട് ഇന്ത്യൻ എന്ന് എഴുതി ചേർത്തതിനു ശേഷമാണ് പാസ്പോർട്ട് ലഭിച്ചത്.

കശ്മീരിൽ ഓരോ ഭീകരൻ കൊല്ലപ്പെടുമ്പോഴും വൻ കലാപങ്ങൾ നടത്താൻ യുവാക്കളെ പ്രേരിപ്പിക്കാൻ ഇയാൾ മുൻപന്തിയിലായിരുന്നു. പാക് ചാര സംഘടനയായ ഐ.എസ്.ഐക്ക് അനുസരിച്ച് ഇന്ത്യക്കെതിരെ ഉപജാപങ്ങൾ നയിച്ചു. ഒസാമ ബിൻ ലാദൻ കൊല്ലപ്പെട്ടപ്പോൾ അന്ത്യ നമസ്കാരം നടത്തി. 2008 ലെ മുംബൈ ആക്രമണത്തിന്റെ സൂത്രധാരനായ ലഷ്കർ ഭീകരൻ ഹാഫിസ് സയിദിനെ എക്കാലവും ഗിലാനി പിന്തുണച്ചു.

കടുത്ത ഇന്ത്യ വിരുദ്ധനായ ഗിലാനി പക്ഷേ അയാളുടെ എല്ലാ രോഗങ്ങൾക്കും ചികിത്സ നടത്തിയത് ഇന്ത്യയിലെ പ്രധാനപ്പെട്ട ആശുപത്രികളിലായിരുന്നു. പാകിസ്താന്റെ ചെരുപ്പു നക്കിയും ഐഎസ്‌ഐയുടെ വിശ്വസ്തനായ നായയെന്നും വിഘടനവാദി നേതാക്കൾ പോലും ഗിലാനിയെ സംബോധന ചെയ്തു. ഇന്ത്യ വിരുദ്ധ പ്രവർത്തനങ്ങളെ തുടർന്ന് നിരവധി തവണ വീട്ടു തടങ്കലിലായ ഗിലാനി ഒരിക്കൽ പോലും പാകിസ്താൻ അനുകൂല നിലപാടിൽ നിന്ന് പിന്നാക്കം പോയില്ല. ഈ നിലപാടിന് പാകിസ്താന്റെ ഏറ്റവും വലിയ സിവിലിയൻ ബഹുമതിയായ നിഷാൻ ഇ ഹൈദർ ഗിലാനിക്കു ലഭിച്ചു.

കശ്മീരിന്റെ അമിതാധികാരം എടുത്തു കളഞ്ഞ കേന്ദ്രസർക്കാർ തീരുമാനം വിഘടനവാദികൾക്കും പാകിസ്താനും കനത്ത തിരിച്ചടി നൽകിയതോടെ ഗിലാനിയുടെ പതനവും ആരംഭിച്ചു. ഗിലാനിയോട് കശ്മീർ കാര്യങ്ങൾ ചർച്ച ചെയ്യേണ്ട ആവശ്യമില്ല ചർച്ച കശ്മീരിലെ ജനങ്ങളോട് ചെയ്തുകൊള്ളാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷായും വ്യക്തമാക്കി. നരേന്ദ്രമോദി സർക്കാരിന്റെ തന്ത്രപരവും കരുത്തുറ്റതുമായ നീക്കങ്ങൾ ഗിലാനിയെപ്പോലെയുള്ള കൊടും തീവ്രവാദികളുടെ അടിവേരറുത്തു. തങ്ങളുടെ വിശ്വസ്തനായ നായയ്‌ക്ക് ഇനി കടിക്കാനോ കുരയ്‌ക്കാൻ പോലുമോ കഴിയില്ലെന്ന് പാകിസ്താന് മനസ്സിലായതോടെ ഗിലാനിയുടെ പതനം പൂർണ്ണമാവുകയായിരുന്നു. ഏതൊരു രാജ്യദ്രോഹിക്കും ലഭിക്കുന്ന സ്വാഭാവികമായ നാണം കെട്ട അന്ത്യം.

Tags: PakistanKashmirSayyed Ali Sha Gilani
ShareTweetSendShare

More News from this section

മഴയും മണ്ണിടിച്ചിലും; കേദാർനാഥ് തീർത്ഥാടനം താൽക്കാലികമായി നിർത്തിവച്ചു

രാഹുലിൻറേത് സെലക്ടീവ് പ്രതികരണം; വിദ്യാർഥികളുടെ ക്ഷേമമല്ല, രാഷ്‌ട്രീയ നേട്ടമാണ് ലക്ഷ്യം; നീറ്റ്  ചോർച്ചയുമായി ബന്ധപ്പെട്ട് വിശദമായ ചർച്ചയ്‌ക്ക് സർക്കാർ എപ്പോഴും തയ്യാറാണ്: ജെ. പി നദ്ദ

സാരി വാങ്ങി നൽകാത്തതിനെച്ചൊല്ലി വഴക്ക്; ഭർത്താവിനെ പ്രഷർ കുക്കർ കൊണ്ട് അടിച്ച് കൊന്നു; ഹൃദയാഘാതമെന്ന് വരുത്തിത്തീർക്കാൻ ശ്രമിച്ച ഭാര്യ അറസ്റ്റിൽ

ജമാ അത്തെ ഇസ്ലാമി, സിഖ്സ് ഫോർ ജസ്റ്റിസ്…. പ്രതിഷേധത്തിന്  പിന്നിലെ രാജ്യവിരുദ്ധ അജണ്ടകൾ  മറനീക്കി പുറത്തുവരുന്നു; ധനസഹായം പ്രഖ്യാപിച്ച് ഗുർപത്‌വന്ത് സിങ് പന്നു

നീറ്റ് ഉൾപ്പെടെ എല്ലാ വിഷയങ്ങളും ചർച്ച ചെയ്യാൻ സർക്കാർ തയ്യാർ; പ്രതിപക്ഷത്തിന്റേത് ജനാധിപത്യവിരുദ്ധ സമീപനം: ജെ.പി. നദ്ദ

സിക്കിം തുരങ്ക ദുരന്തം: 20 തൊഴിലാളികൾ മരിച്ചു, അഞ്ച് പേർ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നു

Latest News

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് അംഗം എ. അജികുമാർ കസ്റ്റഡിയിൽ

പ്രിയങ്ക ഗാന്ധിയുടെ ഓഫിസെന്ന പേരിൽ മന്ത്രി സ്ഥാനം വാഗ്ദാനം ചെയ്ത് ഫോൺ; വിദ്യാ ബാലകൃഷ്ണൻ എംഎൽഎ നേരിട്ട തട്ടിപ്പ് കേസിൽ 2 പേർ പിടിയിൽ

മറയൂരിൽ കാട്ടുപോത്ത് ആക്രമണം; സ്കൂളിലേക്ക് പോകാനിറങ്ങിയ എട്ടുവയസുകാരന് ഗുരുതര പരിക്ക്

കടയ്‌ക്കൽ പോസ്റ്റോഫീസ് കുത്തിത്തുറന്ന് മോഷണം; ലക്ഷത്തിലേറെ രൂപ നഷ്ടമായതായി സൂചന; കവർച്ച നടന്നത് പോലീസ് സ്റ്റേഷനിൽ നിന്ന് 50 മീറ്റർ മാത്രം ദൂരത്ത്

ശബരിമല സ്വർണക്കൊള്ള കേസ്; മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കസ്റ്റഡിയിൽ

ന്യൂഡൽഹിയിലെ പാറ്റ സമരവുമായി ബന്ധപ്പെട്ട് അരാജകത്വം പടർത്താൻ കെഎസ്‌യുവും എസ് എഫ് ഐയും; ഇന്ന് വിദ്യാഭ്യാസ ബന്ദ്; എസ്‌എഫ്‌ഐയുടെ പഠിപ്പുമുടക്ക് നാളെ

സഹപാഠികളുടെ മോർഫ് ചിത്രം പ്രചരിപ്പിച്ചെന്ന് പരാതി; എംബിബിഎസ് വിദ്യാർത്ഥി അറസ്റ്റിൽ

കാഫിർ സ്ക്രീൻഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാൻ നോട്ടീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies