ന്യൂഡൽഹി: പൊതുമേഖല ബാങ്കിങ്ങ് ഭീമനായ എസ്ബ്ഐയുടെ ഇന്റർനെറ്റ് ബാങ്കിങ്ങും യോനോ ആപ്പും ഉൾപ്പടെയുള്ള ബാങ്കിങ്ങ് സേവനങ്ങൾ ഇന്ന് പണിമുടക്കും. യോനോ,യോനോ ലൈറ്റ്, യോനോ ബിസിനസ്,ഐഎംപിഎസ്,യുപിഐ തുടങ്ങിയ സേവനങ്ങൾ ഇന്നും നാളെയും ഉപഭോക്താക്കൾക്ക് ലഭ്യമാകില്ല.
ട്വിറ്ററിലൂടെയാണ് ഇന്റർനെറ്റ് സേവനങ്ങൾ തടസ്സപ്പെടുന്നതിനെ കുറിച്ച് ബാങ്ക് അറിയിച്ചത്. സാങ്കേതികപരമായുള്ള അറ്റകുറ്റപണികൾ കാരണമാണ് സേവനങ്ങൾ തടസ്സപ്പെടുന്നത്.സേവനം തടസ്സപ്പെടുന്നതിൽ ഖേദിക്കുന്നതായും ഉപഭോക്താക്കൾ സഹകരിക്കണമെന്നും എസ്ബിഐ അഭ്യർത്ഥിച്ചു.
എസ്ബിഐ നൽകുന്ന വിവരമനുസരിച്ച് സെപ്തംബർ നാലിനും അഞ്ചിനുമാണ് സേവനങ്ങൾ തടസ്സപ്പെടുക. രാവിലെ പത്ത് മുതൽ മൂന്ന് മണിക്കൂർ നേരത്തേക്ക് സേവനങ്ങൾ ലഭ്യമാകില്ല.
Comments